കറി പൗഡറുകളിൽ കാൻസറിന് കാരണമാകുന്ന രാസവസ്തു; നിയന്ത്രണം ഏർപ്പെടുത്തി രാജ്യങ്ങൾ 

APRIL 21, 2024, 9:41 PM

ഹോങ്കോങ്ങിലെയും സിംഗപ്പൂരിലെയും ഭക്ഷ്യസുരക്ഷാ വിഭാഗം രണ്ട് കമ്പനികളുടെ കറി മസാലകളിൽ അമിതമായ അളവിൽ രാസവസ്തുവിൻ്റെ സാന്നിധ്യം കണ്ടത്തിയതിനെ  തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തി.

എം.ഡി.എച്ചിന്റെ മദ്രാസ് കറി പൗ‍ഡർ, സാമ്പാർ മസാല, കറി പൗഡർ എന്നിവയിലും എവറസ്റ്റിന്റെ ഫിഷ് കറി മസാല എന്നിവയിലുമാണ് എതിലീൻ ഓക്സൈഡ് എന്ന കീടനാശിനിയുടെ അളവ് കൂടുതലായി കണ്ടെത്തിയത്.  

ഇന്ത്യൻ ബ്രാൻഡുകളായ എം.ഡി.എച്ച്., എവറസ്റ്റ് എന്നീ ബ്രാൻഡുകളുടെ കറി പൗഡർ ഉത്പന്നങ്ങൾ ഉപയോ​ഗിക്കുന്നതിനാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എതിലീൻ ഓക്സൈഡിന്റെ സാന്നിധ്യം അമിതമായതിനേത്തുടർന്നാണ് നടപടി.

vachakam
vachakam
vachakam

ഹോങ്കോങ്ങിലെ ഔട്ട്ലെറ്റുകളിൽ നിന്ന് ശേഖരിച്ച് പരിശോധിച്ച മേൽപ്പറഞ്ഞ മസാലക്കൂട്ടുകളിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയെന്നും അവ നീക്കംചെയ്യാൻ കടയുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam