ബെയ്റൂട്ട്: സെൻട്രൽ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടു. റാസ് അൽ-നബ ജില്ലയിലെ സിറിയൻ ബാത്ത് പാർട്ടിയുടെ ലെബനീസ് ബ്രാഞ്ച് ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബാത്ത് പാർട്ടിയുടെ ലെബനീസ് ബ്രാഞ്ച് സെക്രട്ടറി ജനറൽ അലി ഹിജാസി മുഹമ്മദ് അഫീഫിൻ്റെ മരണം സ്ഥിരീകരിച്ചു. പ്രാദേശിക, വിദേശ മാധ്യമപ്രവർത്തകരുമായി ബന്ധപ്പെട്ടിരുന്നതടക്കം വർഷങ്ങളായി ഹിസ്ബുല്ലയുടെ മീഡിയ റിലേഷൻസിന്റെ ഉത്തരവാദിത്തം വഹിച്ചിരുന്നത് അഫീഫായിരുന്നു.
ബെയ്റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ നിന്ന് പലായനം ചെയ്ത സാധാരണക്കാർ ഈ പ്രദേശങ്ങൾ ഉപയോഗിച്ചിരുന്നു. മുന്നറിയിപ്പില്ലാതെയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്