ജറുസലേം: ഗാസ സമാധാന പദ്ധതിയില്‍ ചര്‍ച്ച വേണ്ടിവരുമെന്ന് മധ്യസ്ഥരായ ഖത്തറും ഈജിപ്തും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച ഗാസ സമാധാന പദ്ധതിയോടുള്ള ഹമാസിന്റെ പ്രതികരണം വരാനിരിക്കേയാണ് പതികരണം. അറബ് രാജ്യങ്ങള്‍ക്കിടയില്‍ പദ്ധതിയെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ടെന്ന സൂചനയാണ് ഇത് വ്യക്തമാക്കുന്നത്.
മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതി അംഗീകരിക്കാന്‍ ഹമാസിനെ പ്രേരിപ്പിക്കാന്‍ ഖത്തറും തുര്‍ക്കിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും പദ്ധതി ഹമാസ് നിരസിച്ചാല്‍ സംഘര്‍ഷം വ്യാപിക്കുമെന്ന് വ്യക്തമാണെന്നും ഈജിപ്ത് വിദേശകാര്യ മന്ത്രി ബദര്‍ അബ്ദെലത്തി പറഞ്ഞു. പ്രതികരണം ചര്‍ച്ച ചെയ്തശേഷം അറിയാക്കമെന്നാണ് ഹമാസ് വ്യക്തമാക്കിയിട്ടുള്ളത്.
ഹമാസ് ബന്ദികളെ മോചിപ്പിക്കണം, ഗാസയില്‍ അധികാരമൊഴിയുകയും ആയുധം ഉപേക്ഷിക്കുകയും വേണം, പകരം തടവിലുള്ള പലസ്തീന്‍കാരെ ഇസ്രയേല്‍ വിട്ടയയ്ക്കും എന്നിവയാണ് പദ്ധതിയിലെ പ്രധാന വ്യവസ്ഥകള്‍. മൂന്നോ നാലോ ദിവസത്തിനകം ഇവ ഹമാസ് അംഗീകരിക്കണമെന്നാണു ട്രംപ് ആവശ്യപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്