പാപ്പുവ: ഇന്തോനേഷ്യയുടെ കിഴക്കന്‍ പ്രദേശമായ പാപ്പുവയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തി. ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂചലനം പരിഭ്രാന്തി പടര്‍ത്തിയെങ്കിലും ഗുരുതരമായ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
പാപ്പുവ പ്രവിശ്യയുടെ തലസ്ഥാനമായ ജയപുരയിലെ ഉപജില്ലയായ അബേപുരയില്‍ നിന്ന് 162 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൗമോപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.
ഇന്തോനേഷ്യയിലെ മെറ്റീരിയോളജി, ക്ലൈമറ്റോളജി ആന്‍ഡ് ജിയോഫിസിക്കല്‍ ഏജന്‍സി സുനാമിയുടെ അപകട മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല. എന്നാല്‍ ഭൂകമ്പം കരയില്‍ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി.
62,250 ആളുകള്‍ വസിക്കുന്ന അബേപുര ഇന്തോനേഷ്യയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ പട്ടണങ്ങളില്‍ ഒന്നാണ്. ഫെബ്രുവരിയില്‍ പ്രദേശത്തുണ്ടായ ഭൂകമ്പത്തില്‍ ഒരു ഫ്േളാട്ടിംഗ് റെസ്റ്റോറന്റ് കടലിലേക്ക് തകര്‍ന്ന് നാല് പേര്‍ മരിച്ചിരുന്നു.
270 ദശലക്ഷത്തിലധികം ജനങ്ങളുള്ള ഒരു വലിയ ദ്വീപസമൂഹമായ ഇന്തോനേഷ്യ, പസഫിക് ബേസിനിലെ അഗ്‌നിപര്‍വ്വതങ്ങളുടെയും വിള്ളല്‍ രേഖകളുടെയും ഒരു കമാനമായ 'റിംഗ് ഓഫ് ഫയര്‍' ല്‍ സ്ഥിതി ചെയ്യുന്നതിനാല്‍, ഭൂകമ്പങ്ങളും അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളും പതിവാണ്.
2018 നവംബറില്‍ സുലവേസിയില്‍ ഉണ്ടായ ഭൂകമ്പത്തിലും സുനാമിയിലും 4,340 പേര്‍ കൊല്ലപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്