അബുദാബി: യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ടുകൾ കൈവശമുള്ള പ്രവാസികൾക്ക് ഇ-പാസ്പോർട്ടുകൾ ലഭിക്കുന്നതിനുള്ള അവസരം ഇന്ത്യൻ എംബസി ആരംഭിച്ചു.
എംബസിയുടെ അപ്ഡേറ്റ് ചെയ്ത പാസ്പോർട്ട് സേവന പോർട്ടലിലാണ് പുതിയ സൗകര്യം ലഭ്യമാകുക. പാസ്പോർട്ട് ഉടമകളുടെ ഡിജിറ്റൽ വിവരങ്ങൾ അടങ്ങിയ ഒരു ചിപ്പ് ഇ-പാസ്പോർട്ടുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒറിജിനൽ പാസ്പോർട്ട് കൈവശമില്ലെങ്കിലും വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ ക്ലിയറൻസ് സുഗമമായി പൂർത്തിയാക്കാൻ ഇ-പാസ്പോർട്ട് സഹായകമാവും. https://mportal.passportindia.gov.in/gpsp/AuthNavigation/Login വഴി ഇ-പാസ്പോർട്ടിന് അപേക്ഷ സമർപ്പിക്കാം.
അപേക്ഷയോടൊപ്പം ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഫോട്ടോ, ഒപ്പ്, അനുബന്ധ രേഖകൾ എന്നിവ പി.എസ്.പി പോർട്ടലിൽ അപ്ലോഡ് ചെയ്യണം.
ബി.എൽ.എസ് സെന്ററുകളിൽ കാത്തിരിപ്പ് സമയം കുറക്കുന്നതിന് ഈ രേഖകൾ പരിഷ്കരിച്ച ജി.പി.എസ്.പി 2.0 പോർട്ടലിൽ അപ്ലോഡ് ചെയ്യാമെന്നും എംബസി വാർത്ത കുറിപ്പിൽ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
