പസഫിക് സമുദ്രത്തില്‍ ലഹരിക്കടത്ത്: യുഎസ് മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

APRIL 27, 2026, 10:32 AM

വാഷിങ്ടണ്‍: കിഴക്കന്‍ പസഫിക് സമുദ്രത്തില്‍ ലഹരിമരുന്ന് കടത്തുകയായിരുന്ന കപ്പലിന് നേരെ യുഎസ് സൈന്യം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. യുഎസ് സതേണ്‍ കമാന്‍ഡര്‍ ജനറല്‍ ഫ്രാന്‍സിസ് ഡോണോവന്റെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരം 'ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് സതേണ്‍ സ്പിയര്‍' ആണ് ആക്രമണം നടത്തിയത്. യുഎസ് സതേണ്‍ കമാന്‍ഡിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.

മിസൈല്‍ ആക്രമണത്തില്‍ ബോട്ട് സ്‌ഫോടനത്തോടെ തകരുന്നതിന്റെ ദൃശ്യങ്ങള്‍ സതേണ്‍ കമാന്‍ഡ് എക്‌സിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ലഹരിക്കടത്ത് പൂര്‍ണ്ണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ട്രംപ് ഭരണകൂടം ആരംഭിച്ച 'ഓപ്പറേഷന്‍ സതേണ്‍ സ്പിയര്‍' വഴിയുള്ള നടപടികള്‍ അതിശക്തമായി തുടരുകയാണെന്ന് സൈന്യം അറിയിച്ചു. ഈ ഓപ്പറേഷന്റെ ഭാഗമായി നടന്ന വിവിധ ആക്രമണങ്ങളില്‍ ഇതുവരെ 186 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഈ മാസം മാത്രം കരീബിയന്‍ കടലിലും പസഫിക്കിലുമായി എട്ട് ആക്രമണങ്ങളാണ് യു.എസ് സൈന്യം നടത്തിയത്. നാര്‍ക്കോ-ടെററിസം കുറ്റം ചുമത്തി വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ കഴിഞ്ഞ ജനുവരിയില്‍ യുഎസ് സൈന്യം പിടികൂടിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam