ടോക്യോ: താനൊരു എംആര്‍ഐ പരിശോധനയ്ക്ക് വിധേയനായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് അറിയിച്ചെങ്കിലും എന്തിനായിരുന്നു പരിശോധന എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. തിങ്കളാഴ്ച ഏഷ്യാ സന്ദര്‍ശന വേളയില്‍ എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ വാര്‍ത്താലേഖകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
79 വയസുള്ള ട്രംപിന്റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ജൂലൈയില്‍ കാലുകളില്‍ നീരും വലത്തെ കൈയില്‍ പാടുകളും ഉണ്ടായിരുന്നു. അത് 70 കഴിഞ്ഞവരില്‍ സാധാരണ കാണാറുള്ള 'ക്രോണിക് വീനസ് ഇന്‍സഫിഷ്യന്‍സി' എന്ന അവസ്ഥയാണെന്നും പതിവായുള്ള ഹസ്തദാനവും ആസ്പിരിന്‍ എന്ന മരുന്നിന്റെ ഉപയോഗവുമാണ് കൈയിലെ പാടുകള്‍ക്ക് കാരണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഈ മാസം അവസാനം നടന്ന പരിശോധനയില്‍ ട്രംപ് പൂര്‍ണ ആരോഗ്യവാനാണെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
വരാനിരിക്കുന്ന യുഎസ് തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2028 ല്‍ നിലവിലെ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് പ്രസിഡന്റ് സ്ഥാനത്തേക്കും ട്രംപ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിക്കുമെന്നും പിന്നീട് വാന്‍സ് സ്ഥാനമൊഴിഞ്ഞ ശേഷം ട്രംപിനെ പ്രസിഡന്റാക്കുമെന്നുമുള്ള സിദ്ധാന്തം അനുയായികള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് താനത് ചെയ്യില്ലെന്നും അത് ശരിയല്ലെന്നുമാണ് ട്രംപ് മറുപടി നല്‍കിയത്.
യുഎസിലെ നിയമപ്രകാരം ഒരാള്‍ക്ക് രണ്ട് തവണ മാത്രമേ പ്രസിഡന്റാകാന്‍ സാധിക്കൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
