യേശു പ്രാർത്ഥനകൾക്ക് ഉത്തരം നൽകുമെങ്കിലും, ഫ്രാൻസിന്റെ വടക്കൻ ഭാഗത്തുള്ള ഒരു ചെറിയ പട്ടണത്തിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി വത്തിക്കാൻ. ബുധനാഴ്ച ആണ് ഫ്രാൻസിന്റെ വടക്കൻ ഭാഗത്തുള്ള ഒരു ചെറിയ പട്ടണത്തിൽ യേശു പ്രത്യക്ഷപ്പെട്ടെന്ന പ്രചാരണം വത്തിക്കാൻ നിഷേധിച്ചത്.
പോപ്പ് ലിയോയുടെ അംഗീകാരത്തോടുകൂടി പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശത്തിൽ, വത്തിക്കാന്റെ ഉന്നത മതസിദ്ധാന്ത വിഭാഗം നോർമൻഡിയിൽ ഉള്ള ഡോസുലെ എന്ന പട്ടണത്തിൽ യേശു പ്രത്യക്ഷപ്പെട്ടെന്ന കഥകൾ കത്തോലിക്ക വിശ്വാസികൾ (ലോകമെമ്പാടും ഏകദേശം 1.4 ബില്യൺ പേർ) യഥാർത്ഥമായി കണക്കാക്കേണ്ടതില്ലെന്ന് വ്യക്തമാക്കി.
1970-കളിൽ ഒരു കത്തോലിക്ക സ്ത്രീ തനിക് മുന്നിൽ യേശു 49 തവണ പ്രത്യക്ഷപ്പെട്ടുവെന്നും, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം 7.38 മീറ്റർ (24.21 അടി) ഉയരമുള്ള ഒരു ക്രൂശ് കുന്നിൻ മുകളിൽ നിർമ്മിക്കാൻ ആവശ്യപ്പെട്ടുവെന്നും അവകാശപ്പെട്ടിരുന്നു.
പക്ഷേ വത്തിക്കാന്റെ അന്വേഷണത്തിൽ ഈ കാര്യങ്ങൾ യഥാർത്ഥമല്ലെന്ന് കണ്ടെത്തി. “ഇത് അതീന്ദ്രിയമൂലമുള്ള പ്രത്യക്ഷപ്പെടൽ അല്ലെന്നു വ്യക്തമായി. അതനുസരിച്ചുള്ള എല്ലാ അവകാശവാദങ്ങളും അസാധുവാണ്” എന്നാണ് വത്തിക്കാൻ പ്രസ്താവനയിൽ പറഞ്ഞത്.
കത്തോലിക്ക വിശ്വാസത്തിൽ, യേശുവോ മാതാവായ മറിയമോ പോലെയുള്ള വിശുദ്ധർ ചിലപ്പോഴൊക്കെ അത്ഭുതകരമായി പ്രത്യക്ഷപ്പെടാം. അതിനെ “അപ്പാരിഷൻ” എന്ന് വിളിക്കുന്നു. അവർ പ്രത്യക്ഷപ്പെടുന്നത് മനുഷ്യർക്കു സന്ദേശം നൽകാനോ സമാധാനത്തിനായി പ്രാർത്ഥിപ്പിക്കാനോ ആണ്.
എന്നാൽ വത്തിക്കാനിൽ ഇത്തരം സംഭവങ്ങൾ പരിശോധിക്കുന്ന ഒരു കർശനമായ നടപടിക്രമം ഉണ്ട്. അവിടെ അവർ ഉറപ്പാക്കുന്നത് — ഈ കാര്യങ്ങൾ പണം സമ്പാദനത്തിനായോ ആളുകളെ വഞ്ചിക്കാനായോ ഉപയോഗിക്കരുതെന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
