ലോകത്തിലെ തന്നെ ഏറ്റവും വലിയ പവിഴപ്പുറ്റുകള്‍ കണ്ടെത്തി. നാഷണല്‍ ജിയോഗ്രാഫിക് സൊസൈറ്റിയുടെ പ്രിസ്‌റ്റൈന്‍ സീസ് ടീമാണ് പവിഴപ്പുറ്റുകള്‍ കണ്ടെത്തിയത്. തെക്കു പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ സോളമന്‍ ദ്വീപുകള്‍ക്ക് സമീപത്തെ കപ്പല്‍ അവശിഷ്ടങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പോയ സംഘമാണ് 300 വര്‍ഷം പഴക്കമുള്ള ഈ പവിഴപ്പുറ്റുകള്‍ കണ്ടെത്തിയത്.
ലോകത്തില്‍ ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ പവിഴപ്പുറ്റാണ് ഇത്. നീലത്തിമിംഗലത്തേക്കാള്‍ വലുതാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഈ കണ്ടെത്തല്‍ സമുദ്രത്തെക്കുറിച്ചുള്ള നമ്മുടെ വിസ്മയം വീണ്ടും ഉണര്‍ത്തുന്നു. ഈ മെഗാ പവിഴം കണ്ടെത്തുന്നത് ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ വൃക്ഷം കണ്ടെത്തുന്നതിന് തുല്യമാണെന്നും നാഷണല്‍ ജിയോഗ്രാഫിക് എക്‌സ്‌പ്ലോററും പ്രിസ്‌റ്റൈന്‍ സീസിന്റെ സ്ഥാപകനുമായ എന്റിക് സാല പറഞ്ഞു.
പാവോണ ക്ലാവസ് അല്ലെങ്കില്‍ ഷോള്‍ഡര്‍ ബ്ലേഡ് പവിഴം എന്നറിയപ്പെടുന്ന കോറല്‍ കോളനി, ബഹിരാകാശത്ത് നിന്ന് കാണാന്‍ കഴിയുന്നത്ര വിശാലമാണ്. 34 മീറ്റര്‍ വീതിയും 32 മീറ്റര്‍ നീളവും 5.5 മീറ്റര്‍ ഉയരവുമുണ്ടിതിന്. 1000 കോടി പോളിപ്പുകള്‍ ചേര്‍ന്നാണ് ഈ പവിഴപ്പുറ്റിന് ജന്മം നല്‍കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്