ധാക്ക: പലായനം ചെയത് ഇന്ത്യയിലെത്തിയ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ തിരികെ കൈമാറണമെന്ന് പുതിയ ഭരണകൂടം ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി 100 ദിവസം തികച്ച സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു യൂനുസ്. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിനിടെ ഉണ്ടായ നൂറുകണക്കിന് മരണങ്ങള്‍ക്ക് മുന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ ഉത്തരവാദികളായവരെ സര്‍ക്കാര്‍ വിചാരണ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
'ഇന്ത്യയില്‍ നിന്ന് സ്വേച്ഛാധിപതി ഷെയ്ഖ് ഹസീനയെ തിരികെ നല്‍കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടും. ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതിയിലെ ചീഫ് പ്രോസിക്യൂട്ടര്‍ കരീം ഖാനുമായി ഞാന്‍ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്,' ഓഗസ്റ്റ് 8 ന് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായി ചുമതലയേറ്റ യൂനുസ് പറഞ്ഞു.
ഭരണ വിരുദ്ധ കലാപം രൂക്ഷമായതിനെ തുടര്‍ന്ന് ഓഗസ്റ്റ് 5 നാണ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്. നവംബര്‍ 12-ന് ബംഗ്ലാദേശിലെ പ്രത്യേക ട്രൈബ്യൂണല്‍, ഷെയ്ഖ് ഹസീനയ്ക്കെതിരായ പ്രതിഷേധത്തിനിടെ നൂറുകണക്കിന് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിന് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടു.
ഹസീനയെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്യുന്നതിന് ഫ്രാന്‍സ് ആസ്ഥാനമായുള്ള സംഘടനയുടെ സഹായം തേടി പോലീസ് മേധാവി മുഖേന ഇന്റര്‍പോളിന് കത്തെഴുതിയതായി ട്രൈബ്യൂണലിലെ പ്രോസിക്യൂട്ടര്‍ സുല്‍ത്താന്‍ മഹ്‌മൂദ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
ഇന്ത്യ ഇന്റര്‍പോളില്‍ അംഗമാണ്. എന്നാല്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ന്യൂഡല്‍ഹി ഹസീനയെ കൈമാറണമെന്ന് അര്‍ത്ഥമാക്കുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്