ഇറാൻ യുദ്ധം: സമാധാന ചർച്ചകൾക്കായി മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ചൈന

MARCH 5, 2026, 3:25 AM

ബീജിംഗ്: ഇറാൻ യുദ്ധവും മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന സൈനിക സംഘർഷങ്ങളും പരിഹരിക്കാൻ ഇന്ത്യയുടെ നിലപാടിനൊപ്പം ചേർന്ന് ചൈനയും. നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം വേണമെന്ന ഇന്ത്യയുടെ ആഹ്വാനത്തെ പിന്തുണച്ചുകൊണ്ട് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കി.

മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാൻ അറിയിച്ചു. യുദ്ധം വ്യാപിക്കുന്നത് ആർക്കും ഗുണകരമല്ലെന്നും സാധാരണക്കാരാണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 

യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഫോണിലൂടെ സംസാരിക്കുകയും മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ പിന്തുണ അറിയിക്കുകയും ചെയ്തു. ഇതിനോടകം തന്നെ മൂവായിരത്തിലധികം പൗരന്മാരെ ചൈന ഇറാനിൽ നിന്ന് ഒഴിപ്പിച്ചു കഴിഞ്ഞു.

vachakam
vachakam
vachakam

സമാധാനത്തിനായുള്ള ചൈനയുടെ ഈ നീക്കം ഇന്ത്യയുടെ മുൻപത്തെ നിലപാടിനെ ശരിവെക്കുന്നതാണ്. കഴിഞ്ഞ ദിവസം ഫിൻലൻഡ് പ്രസിഡന്റുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയിരുന്നു. 

സൈനികമായ ഏറ്റുമുട്ടലുകൾ കൊണ്ട് ഒരു പ്രശ്നവും പരിഹരിക്കാനാവില്ലെന്നും നിയമവാഴ്ചയിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 181 കുട്ടികളടക്കം ആയിരത്തിലധികം പേർ ഇതിനോടകം കൊല്ലപ്പെട്ട സാഹചര്യത്തിൽ, യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam