ജെറുസലേം: ഞായറാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഗാസയില്‍ കുട്ടികളടക്കം 34 പേര്‍ കൊല്ലപ്പെട്ടെന്ന് പാലസ്തീന്‍ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു. ഡസന്‍ കണക്കിന് ആളുകള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയിട്ടുണ്ടെന്നും ഏജന്‍സി പറഞ്ഞു.
ബെയ്റ്റ് ലാഹിയ മേഖലയിലെ ഭീകര കേന്ദ്രങ്ങളില്‍ തങ്ങളുടെ സൈന്യം രാത്രി ആക്രമണം നടത്തിയതായും ഫലസ്തീനികള്‍ പലായനം ചെയ്തതായും ഇസ്രായേല്‍ സൈന്യം പറഞ്ഞു.
ബെയ്റ്റ് ലാഹിയയിലെ ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്ത അഞ്ച് നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് 34 മൃതദേഹങ്ങള്‍ പുറത്തെടുത്തതായി സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബസാല്‍ പറഞ്ഞു. ഏഴ് പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. 59 പേരെ കാണാതായതായി ബസാല്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്