ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യാഷ് നായകനായ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' ആദ്യദിനത്തിൽ തന്നെ ബോക്സ് ഓഫീസിൽ തരംഗമായി മാറുന്നു. ചിത്രത്തിന് മിശ്രപ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും വിമർശകരിൽ നിന്നും ലഭിക്കുന്നതെങ്കിലും, ആദ്യദിനം ആഗോളതലത്തിൽ ചിത്രം ഏകദേശം 140.75 കോടി രൂപയുടെ കളക്ഷൻ നേടി വൻ കുതിപ്പ് നടത്തി.
ഇന്ത്യയിൽ നിന്ന് മാത്രം ആദ്യദിനത്തിൽ 101.10 കോടി രൂപ നെറ്റ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. ഇതിൽ ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ 120.75 കോടിയും വിദേശ മാർക്കറ്റുകളിൽ നിന്നുള്ള ഗ്രോസ് 20 കോടിയുമാണ്. കന്നഡയിൽ 89 ശതമാനവും ഹിന്ദി പതിപ്പിൽ 53 ശതമാനവും തിയേറ്റർ ഒക്യുപെൻസി രേഖപ്പെടുത്തി.
ഹിന്ദി പതിപ്പ് മാത്രം ആദ്യദിനം 55 കോടി രൂപ കളക്ഷൻ നേടി വലിയ പങ്കുവഹിച്ചു. അനിമൽ, പത്താൻ, ജവാൻ, ധുരന്ധർ തുടങ്ങിയ ചിത്രങ്ങളുടെ ആദ്യദിന കളക്ഷൻ റിക്കോർഡുകളെ മറികടക്കാൻ 'ടോക്സിക്' ചിത്രത്തിന് സാധിച്ചു. സ്വാതന്ത്ര്യാനന്തര ഗോവയുടെ പശ്ചാത്തലത്തിൽ പ്രതികാരവും ക്രിമിനൽ പശ്ചാത്തലവും പ്രമേയമാക്കുന്ന ഒരു ആക്ഷൻ ഗാങ്സ്റ്റർ ചിത്രമാണിത്.
ഗ്യാങ്സ്റ്ററായ നായകൻ തന്റെ വ്യക്തിപരമായ ലക്ഷ്യങ്ങൾക്കും സ്നേഹത്തിനും ധർമ്മസങ്കടങ്ങൾക്കുമിടയിൽ നടത്തുന്ന പോരാട്ടങ്ങളാണ് ചിത്രം ദൃശ്യവൽക്കരിക്കുന്നത്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താരാ സുതാരിയ, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
