സാത്താനിലെ ക്യാരക്ടർ ടോണി ജേക്കബ്; ക്യാരക്ടർ പോസ്റ്റർ റിലീസായി

JULY 12, 2024, 6:37 PM

മലയാളത്തിൽ വരാനിരിക്കുന്ന ചിത്രങ്ങളിൽ ജനശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് കെ.എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന 'സാത്താൻ'. അടുത്തിടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയത്. അതിവേഗം തന്നെ ജനശ്രദ്ധ നേടാൻ ഈ ട്രെയ്‌ലറിന് സാധിച്ചു. അതിൽത്തന്നെ എടുത്തുപറയേണ്ടതാണ് സാത്താൻ എന്ന ടൈറ്റിൽ റോളിൽ വരുന്ന റിയാസ് പത്താനും അദ്ദേഹത്തിന്റെ മേക്ക് ഓവറും. ഇരയ് തേടൽ, ഹെർ സ്റ്റോറി എന്നിവയാണ് കെ.എസ് കാർത്തിക്കിന്റെ മുൻ ചിത്രങ്ങൾ.

2013ൽ ഫ്‌ളാറ്റ് നമ്പർ 4ബി എന്ന ചിത്രത്തിൽ മികച്ച അഭിനയം കാഴ്ച വച്ചാണ് റിയാസ് പത്താന്റെ സിനിമാ ജീവിതത്തിെന്റെ തുടക്കം. ആ വർഷത്തെ അടൂർ ഭാസി സ്മാരകത്തിന്റെ മികച്ച നടൻ റിയാസ് പത്താനായിരുന്നു. ഫ്‌ളാറ്റ് നമ്പർ 4ബിക്കു ശേഷം ഒന്നും ഒന്നും മൂന്ന്, ഡെഡ്‌ലൈൻ, ഡസ്റ്റ് ബിൻ, ക്ലിന്റ്, കായംകുളം കൊച്ചുണ്ണി, രണ്ടാംമുഖം, റാണി, കന്നഡ ചിത്രമായ ഗഡിയാറ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ വലുതും ചെറുതുമായ വേഷങ്ങൾ ചെയ്തു.

ഫ്‌ളാറ്റ് നമ്പർ 4യ യിലെ സാധാരണക്കാരനായ അച്ഛൻ വേഷത്തിൽ നിന്നും നിഗൂഢതകൾ ഒളിപ്പിച്ചുവച്ച സാത്താനിലെ ക്യാരക്ടറിലേക്കുള്ള മാറ്റം പ്രശംസനീയമാണ്. സ്ഥിരം ലുക്കിൽ നിന്നും ഒരു മാറ്റം വരുത്തി താടിയും മീശയും നീട്ടി വളർത്തി നിൽക്കുന്ന അതേ സമയത്താണ്  കെ.എസ്. കാർത്തിക് തന്റെ പുതിയ ചിത്രമായ സാത്താനിൽ ഇത്തരം ഒരു ലുക്കിലുള്ള ആളെ തപ്പി നടക്കുന്നത്. അങ്ങനെ സാത്താന്റെ പ്രൊഡക്ഷൻ കമ്പനിയായ മൊവിയോള സ്റ്റുഡിയോസിൽ വച്ച് ഇരുവരും കാണുകയും സാത്താനിലെ വേഷം ഉറപ്പിക്കുകയുമായിരുന്നു.

vachakam
vachakam
vachakam

റിയാസ് പത്താനു പുറമേ ഹാരിസ് മണ്ണഞ്ചേരിൽ, സുജേഷ് കുമാർ, ജെസിൻ ഷാ, സനത് കെ.എസ്, സുമേഷ്, രാജഗോപാൽ, മിൽടൺ മൈക്കിൾ, നന്ദകുമാർ, റോഷൻ, വിനോദ് പുളിക്കൽ, വിനോദ് പ്രഭാകർ, ജിൻസി ചിന്നപ്പൻ, ഫെലിഷ്യ, ഹീരാ ശ്രീനിവാസൻ, ആകാൻഷാ ദമോദർ, അമൃത അനൂപ്, കൃഷ്ണ പ്രിയ തുടങ്ങിയരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തന്നുണ്ട്. ഇൻവെസ്റ്റിഗഷൻ ത്രില്ലർ ജോർണലിൽ വരുന്ന ചിത്രം ഉടൻ പ്രദർശനത്തിന് എത്തും.പിആർഒ: പി.ശിവപ്രസാദ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam