അമരൻ വിജയത്തിന് ശേഷം വീണ്ടും! കമലഹാസൻ്റെ നിർമ്മാണത്തിൽ ശിവകാർത്തികേയൻ്റെ SK26

FEBRUARY 15, 2026, 10:12 PM

രാജ്കുമാർ പെരിയസാമിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ അമരൻ എന്ന ചിത്രത്തിൻ്റെ വൻ വിജയത്തിന് ശേഷം, നടൻ ശിവകാർത്തികേയനും കമലഹാസൻ്റെ നിർമ്മാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും (RKFI) വീണ്ടും ഒന്നിക്കുന്നു. 

ശിവകാർത്തികേയൻ്റെ പുതിയ ചിത്രമായ SK26 കമലഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ് നിർമ്മിക്കുന്നത്. ടർമെറിക് മീഡിയയുമായി ചേർന്നാണ് നിർമ്മാണം.

ചിത്രത്തിൻ്റെ സംവിധായകൻ ആരാണെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഡോൺ സംവിധായകൻ സിബി ചക്രവർത്തി, ശിവകുമാർ മുരുകേശൻ എന്നിവരിൽ ഒരാളായിരിക്കും ചിത്രമൊരുക്കുകയെന്നാണ് റിപ്പോർട്ടുകൾ.

vachakam
vachakam
vachakam

സംവിധായകൻ വെങ്കട്ട് പ്രഭുവിനൊപ്പമുള്ള ശിവകാർത്തികേയൻ്റെ പ്രോജക്റ്റും അണിയറയിൽ ഒരുങ്ങുന്നുണ്ട്. എന്നാൽ, തായ് കിഴവി എന്ന ചിത്രമൊരുക്കിയ ശിവകുമാർ മുരുകേശനായിരിക്കും SK26 സംവിധാനം ചെയ്യുക എന്ന വാർത്തകളും ശക്തമാണ്. ശിവകാർത്തികേയൻ പ്രൊഡക്ഷൻസും പാഷൻ സ്റ്റുഡിയോസും ചേർന്നാണ് ഫെബ്രുവരി 27-ന് തീയേറ്ററുകളിലെത്തുന്ന തായ് കിഴവി നിർമ്മിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam