ഗെങ് ഗിലാ ഗിലാടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു...

FEBRUARY 16, 2026, 9:08 AM

ഒരു കൂട്ടം പുതുമുഖങ്ങൾക്കൊപ്പം സന്തോഷ് കീഴാറ്റൂർ അരിസ്റ്റോ സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഷാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ സുരേന്ദ്രൻ തരൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗെങ് ഗിലാ ഗിലാ. ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ആയി. ഡോർ സ്‌റ്റെപ് മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്‌സിന്റെ കഥ പറയുന്ന ചിത്രം തീർത്തുമൊരു ഫാമിലി എന്റർടെയ്ൻമെന്റ് ആണ്.

സന്തോഷ് കീഴാറ്റൂർ, അരിസ്റ്റോ സുരേഷ് എന്നിവരെ കൂടാതെ ജെൻസൺ ആലപ്പാട്ട്, പ്രമോദ് വെള്ളിനേഴി, അപ്പുണ്ണി ശശി, ഹുവൈസ്, സനന്ദൻ, സൂര്യലാൽ, ശിവാനി, രശ്മി അനിൽ, വിജയ മേനോൻ, ഐശ്വര്യ, അക്ഷര എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. ചിത്രീകരണം പൂർത്തിയാക്കിയ ചിത്ര പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ അവസാന ഘട്ടത്തിലാണ്. മെയ് മാസത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാവ് അറിയിച്ചു.

സിബി ജോസഫ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. മണി താമര, സുരേഷ്, വിജയ് ചമ്പത്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. പ്രൊഡക്ഷൻ കൺട്രോളർ: ഹുസൈൻ ഇക്കു, എഡിറ്റർ: ബിബിൻ ബാലൻ, മേക്കപ്പ്: സുബ്രു വൈഗ (സുബ്രമണ്യൻ പി.പി), കോസ്റ്റ്യൂംസ്: വിച്ചു N അച്ചു & ഹരി, പ്രൊഡക്ഷൻ ഡിസൈനർ: ഷെരീഫ് രസറി, കൊറിയോഗ്രാഫി: ചിത്ര സുരേന്ദ്രൻ & ശ്രുതി രതീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീപ്രകാശ്, അസോസിയേറ്റ് ഡയറക്ടർ: പ്രഫുൽ കൃഷ്ണൻ, അസിസ്റ്റന്റ് ഡയറക്ടർ: രഞ്ജിനി, ജയ്‌സ് എബ്രഹാം, അഡ്മിനിസ്‌ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി, സ്റ്റിൽസ്: ഷാബുപോൾ & ശ്രീകുമാർ, പ്രമോഷൻ കൺസൾട്ടന്റ്: മനു കെ തങ്കച്ചൻ, മാർക്കറ്റിംഗ്: ബി.സി ക്രിയേറ്റീവ്‌സ്, പബ്ലിസിറ്റി ഡിസൈൻസ്: മാജിക് മൊമെന്റ്‌സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam