കാനഡയിൽ തണൽ സന്ധ്യ 2026 ടിക്കറ്റ് ലോഞ്ച് നടന്നു; ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ മെഗാ ഷോ

MARCH 8, 2026, 9:12 PM

“തണൽ സന്ധ്യ 2026” ടിക്കറ്റ് ലോഞ്ച് ടൊറൊന്റോയിൽ സംഘടിപ്പിച്ചു.
ടൊറൊന്റോ, മാർച്ച് 7, 2026: Thanal Canada ഒരുക്കുന്ന മെഗാ മ്യൂസിക്കൽ കൾച്ചറൽ പ്രോഗ്രാം “തണൽ സന്ധ്യ 2026” പരിപാടിയുടെ ഔദ്യോഗിക ടിക്കറ്റ് വിതരണം ഇന്ന് , മാർച്ച് 7, 2026,  ആദ്യ ടിക്കറ്റ്, പ്രസിഡൻറ് ജോസ് തോമസ്,
മെഗാ സ്പോൺസറായ കാനഡയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇതിഹാസമായി മാറികൊണ്ടിരിക്കുന്ന പ്രശാന്ത് വിജയരാജൻ പിള്ളക്കു നൽകികൊണ്ട് ഉത്‌ഘാടനം ചെയ്തു.

Toronto Malayalee Samajam Hall ൽ നടന്ന പരിപാടി, ഒരു മിനിറ്റ് നേരത്തെ മൗനപ്രാർത്ഥനയോടെയാണ് ആരംഭിച്ചത്.


തണൽ കാനഡയുടെ ഡയറക്ടർ ജോഷി കൂട്ടുമ്മേൽ സ്പോൺസർമാരെയും മീഡിയ പങ്കാളികളെയും കലാകാരന്മാരെയും തണൽ എക്സിക്യൂട്ടീവ് അംഗങ്ങളെയും, മറ്റ് അംഗങ്ങളെയും, പ്രത്യേക അതിഥികളെയും സന്നിഹിതരായ എല്ലാവരെയും സ്വാഗതം ചെയ്തു. തുടർന്ന് തണൽ കാനഡ പ്രസിഡന്റ് ജോസ് തോമസ് സംഘടനയെ കുറിച്ചും അതിന്റെ പ്രവർത്തനങ്ങളും ഇന്നത്തെ സമൂഹത്തിൽ അതിന്റെ പ്രസക്തിയും വിശദീകരിച്ചു.
തണൽ കാനഡ ജനറൽ സെക്രട്ടറി പോൾ ജോസഫ് വരാനിരിക്കുന്ന “തണൽ സന്ധ്യ 2026” പരിപാടിയുടെ വിശദാംശങ്ങൾ അവതരിപ്പിക്കുകയും പതിവുപോലെ ഈ പരിപാടിയും പൂർണ്ണമായും ടിക്കറ്റ് വിറ്റഴിക്കപ്പെടുന്ന ഒരു വലിയ വിജയമാകും എന്ന് പ്രത്യാശപ്രകടിപ്പിക്കുകയും ചെയ്തു.

vachakam
vachakam
vachakam

തുടർന്നാണ് പ്രസിഡന്റ് ജോസ് തോമസ്, മെഗാ സ്പോൺസറായ പ്രശാന്ത് വിജയരാജൻ പിള്ള (REMAX റിയൽ എസ്റ്റേറ്റ്) ന് ആദ്യ ടിക്കറ്റ് നൽകി ടിക്കറ്റ് ലോഞ്ച് നിർവഹിച്ചത്.


തണൽ കാനഡ ട്രഷറർ റോബിൻസ് കുര്യാക്കോസ് സ്പോൺസർമാരെ പരിചയപ്പെടുത്തി. തുടർച്ചയായി സ്പോൺസർഷിപ്പ് നല്കികൊണ്ട് അവർ തരുന്ന പ്രോല്സാഹനവും കാണിക്കുന്ന പ്രതബദ്ധതയും പ്രശംസിച്ചു പറയുകയും ചെയ്തു. ഗ്രാൻഡ് സ്പോൺസറായ സിനോ ജോയ് നടുവിലേക്കുറ്റ്ന്റെ C-Nations Immigration , C-Notes Tax Solutions എന്നിവയും, ഗോൾഡ് സ്പോൺസർമാരായ സജി മംഗലത്ത് (റോയൽ കേരള ഫുഡ്സ്), അലൻ ജോ മാത്യൂസ് (ഇൻസ് ലൈഫ് ഇൻഷുറൻസ് – ഹോം/ഓട്ടോ/ബിസിനസ്/ട്രാവൽ), ഡിനി ജോസ് (ലെംഫൈ ഇന്റർനാഷണൽ മണി ട്രാൻസ്ഫർ) , സിൽവർ സ്പോൺസർ ജോസ് ഇനാശു (എർലി ബേർഡ് ഡ്രൈവിംഗ് സ്കൂൾ) എന്നിവരെയും പരിചയപ്പെടുത്തി..

പ്രധാന സ്പോൺസർമാർക്ക് തണൽ കാനഡയെയും “തണൽ സന്ധ്യ 2026” നെയും കുറിച്ചുള്ള അവരുടെ ആശംസകളും അഭിപ്രായങ്ങളും പങ്കുവയ്ക്കാൻ അവസരം നൽകി. വേദിയിലൽ സന്നിഹിതനായിരുന്ന,  വളർന്നുവരുന്ന മലയാളി രാഷ്ട്രീയ നേതാവ് ശ്രീ. ബലന്റ് മാത്യുവും തണലിന്റെ പ്രവർത്തനങ്ങളെ ശ്ലാഘിച്ചു സംസാരിക്കുക ഉണ്ടായി.
തണലിന്റെ ഡയറക്ടർമാരായ ജോസഫ് ഒലേടത്തും ജോൺസൺ ഇരിബനും ചടങ്ങിൽ പങ്കെടുത്തു.

vachakam
vachakam
vachakam


ഓഫീഷ്യൽ മീഡിയ പാർട്ണറായ C-Malayalam TV യുടെ പ്രതിനിധിയായ അനീഷ് മറാമറ്റം, കൂടാതെ Asianet News, Kairali News, Madhurageetham, MC News, MC Radio, Aha Radio, BSE Malayalam TV, 24 News Live, Vachakam Publications, Canadian Thalukal, Can Malayali, Bijo Sebastian Media എന്നിവ ഉൾപ്പെടെ സന്നിഹിതരായിരുന്നഎല്ലാ പ്രിന്റ്, ഡിജിറ്റൽ മീഡിയ പ്രതിനിധികളെയും പരിചയപ്പെടുത്തി, ഹൃദയപൂർവ്വം സ്വാഗതം ചെയ്തു.


തുടർന്ന്  ഗായകരായ അനു, വിപിൻ, കീർത്തന , മിഥില തുടങ്ങിയവർ അവതരിപ്പിച്ച കരോക്കെ ഗാനങ്ങൾ സദസ്സിനെ ആകർഷിക്കുകയും പരിപാടിയെ സജീവമാക്കുകയും ചെയ്തു.


പരിപാടിയുടെ അവസാനം തണൽ കാനഡ വൈസ് പ്രസിഡന്റായ നിഷ മെച്ചേരി ഹൃദയംഗമമായ നന്ദിപ്രസംഗം നടത്തി. എല്ലാ സ്പോൺസർമാർക്കും, മീഡിയ പങ്കാളികൾക്കും, പങ്കെടുത്ത എല്ലാവർക്കും, കൂടാതെ പരിപാടി നടത്താൻ വേദി അനുവദിച്ച Toronto Malayalee Samajam നും അവർ നന്ദി രേഖപ്പെടുത്തി. തുടർന്ന് എല്ലാവർക്കും ഒരുക്കിയ രുചികരവും വിഭവസമൄദ്ധവുമായ ഉച്ചഭക്ഷണത്തോടെ പരിപാടി സമാപിച്ചു.

അത്താഴ വിരുന്ന് ഉൾപ്പടെ ഒരുക്കുന്ന “തണൽ സന്ധ്യ 2026” മെഗാ ഇവന്റ് ന്റെ ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് $20/- ഉം കുട്ടികൾക്കു $15/- ഉം മാത്രം ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. 2026 മെയ് 30- തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് സ്‌കാർബൊറോ സെയിന്റ് ജോൺ ഹെൻറി ന്യൂമാൻ കാത്തോലിക് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന ഈ കലാ സാംസ്‌കാരിക സമ്മേളനത്തിലേക്ക്‌ സഹൃദയരായ എല്ലാ നല്ല വ്യക്തികളെയും
കുടുംബങ്ങളെയും ഹാർദ്ദവമായ് സ്വാഗതം ചെയ്യുന്നു .

ദാരിദ്ര്യത്താലും രോഗത്താലും ദുരിതമനുഭവിക്കുന്ന നിർദ്ധനർ ആയവർക്ക് ജാതി മത വർണ്ണ വ്യതാസം ഇല്ലാതെ കൈത്താങ്ങോരുക്കുന്ന തണൽ കാനഡ, കാനഡയിലെ ഏറ്റവും അറിയപ്പെടുന്ന നോൺ പ്രോഫിറ്റബിൾ
ഓർഗനൈസേഷനുകളിൽ ഒന്നാണ്‌. തണൽ കാനഡയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തേകുവാൻ, ഈ മെഗാ പ്രോഗ്രാമിൽ പങ്കെടുത്ത്‌ ഇതിനെ ഒരു വൻ വിജയം ആക്കിത്തീർക്കണമെന്നു സ്നേഹ പൂർവം
അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 647 856 9965,416 877
2763, 6478953078, 647721 5770, Email:[email protected].
website:www.thanalcanada.com

vachakam
vachakam
vachakam

English Summary: Thanal Canada has officially launched the ticket sales for the mega musical cultural event Thanal Sandhya 2026 in Toronto. The event took place at Toronto Malayalee Samajam Hall where President Jose Thomas handed over the first ticket to mega sponsor Prashanth Vijayarajan Pillai. The main event is scheduled for May 30 2026 at Scarborough to support charitable activities.

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Canada News Malayalam, Thanal Canada 2026, Toronto Malayalee Event, Thanal Sandhya Tickets, Canada Malayalee Community, തണൽ കാനഡ, ടൊറൊന്റോ വാർത്തകൾ.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam