അഞ്ചു ദിവസത്തിനുള്ളിൽ മൂന്ന് ലോക റെക്കോർഡുകൾ; ഞെട്ടിച്ചു കനേഡിയൻ നീന്തൽ താരം സമ്മർ ആൻ മക്കിൻ്റോഷ്

JUNE 11, 2025, 10:19 PM

അഞ്ചു ദിവസത്തിനുള്ളിൽ മൂന്ന് ലോക റെക്കോർഡുകൾ നേടി കനേഡിയൻ നീന്തൽ താരം സമ്മർ ആൻ മക്കിൻ്റോഷ്. അഞ്ച് ദിവസത്തിനുള്ളിൽ മൂന്ന് വ്യക്തിഗത ഈവന്റുകളിൽ ആണ് താരം ലോക റെക്കോർഡുകൾ നേടിയത്.

ബുധനാഴ്ച 400 മീറ്റർ വ്യക്തിഗത മെഡ്ലിയിൽ 4 മിനിറ്റ് 23.65 സെക്കൻഡിൽ നീന്തുകയും  അതിലൂടെ അവളുടെ തന്നെ പഴയ ലോക റെക്കോർഡ് തകർക്കുകയുമായിരുന്നു. "ഈ മീറ്റ് എന്റെ കരിയറിലെ ഏറ്റവും മികച്ചതായിരിക്കും. ലോക റെക്കോർഡുകൾ തകർക്കാൻ ശ്രമിക്കുകയാണ് എന്റെ ലക്ഷ്യം" എന്ന് താരം മത്സരത്തിന് മുൻപ് പ്രതികരിച്ചിരുന്നു.

താരത്തിന്റെ മറ്റ് റെക്കോർഡ് പ്രകടനങ്ങൾ ഏതൊക്കെയെന്ന് നോക്കാം 

vachakam
vachakam
vachakam

  • 400 മീറ്റർ ഫ്രീസ്റ്റൈൽ (ശനിയാഴ്ച) – ലോക റെക്കോർഡ് തിരിച്ചുപിടിച്ചു
  • 200 മീറ്റർ വ്യക്തിഗത മെഡ്ലി (തിങ്കളാഴ്ച) – 10 വയസിലുള്ള തന്റെ പഴയ ലോക റെക്കോർഡ് തകർത്തു
  • 800 മീറ്റർ ഫ്രീസ്റ്റൈൽ (ഞായറാഴ്ച) – ചരിത്രത്തിലെ മൂന്നാമത്തെ വേഗമേറിയ താരം 
  • 200 മീറ്റർ ബട്ടർഫ്ലൈ (ചൊവ്വാഴ്ച) – ചരിത്രത്തിലെ രണ്ടാം വേഗമേറിയ താരം 

മറ്റുള്ളവരുടെ റെക്കോർഡുകൾ തകർക്കുന്നതിൽ ആണ് കൂടുതൽ രസം. പക്ഷേ, സ്വന്തം റെക്കോർഡ് ഭേദിക്കുന്നത് കുറച്ചധികം എളുപ്പമാണ്. അത് സ്വകാര്യതയിലെ മികച്ച സമയമായി മാത്രമാണ് കാണേണ്ടത് എന്നാണ് മക്കിൻ്റോഷ് പ്രതികരിച്ചത്.

മക്കിൻ്റോഷ്  ഈ വർഷം ഫ്രാൻസിൽ പരിശീലനം നടത്തുന്നുണ്ട്. അവിടെ താൽക്കാലിക കോച്ച് ഫ്രഡ്വിക് വെർഗ്നോ ആണ് അവളെ പരിശീലിപ്പിക്കുന്നത്. അദ്ദേഹം എന്നെ അടുത്ത നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുപോയിട്ടുണ്ട്. ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലാത്ത വേഗതയിൽ ഞാൻ നീന്താൻ തുടങ്ങിയിട്ടുണ്ട് എന്നാണ് പരിശീലനത്തെ കുറിച്ചും പുതിയ കോച്ചിനെ കുറിച്ചും താരം പറഞ്ഞത്.

മക്കിൻ്റോഷ്ന്റെ ഈ നേട്ടം 2008-ലെ ഒളിമ്പിക്‌സിൽ മൈക്കൽ ഫെൽപ്പ്സിന്റെ നേട്ടം ആണ് ഓർമപ്പെടുത്തുന്നത്. ഫെൽപ്പ്സ് ആ മത്സരത്തിൽ  ഒരേ ഒളിമ്പിക്‌സിൽ 8 സ്വർണ്ണം നേടിയിരുന്നു. അതിൽ നിരവധി ലോക റെക്കോർഡുകളും ഉൾപ്പെടുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam