മിസ്സിസ്സാഗ: കേരളത്തിന്റെ ചെറുപുഷ്പവും സഹനപുത്രിയും, മിസ്സിസ്സാഗ കത്തിഡ്രൽ ഇടവകയുടെ മധ്യസ്ഥയും ആയ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ വിവിധ പരിപാടികളോടെ ആഘോഷപൂർവ്വം ആചരിക്കുവാൻ ഇടവക സമൂഹം തയാറെടുപ്പുകൾ തുടങ്ങി.
2025 ജൂലൈ 18 വെള്ളിയാഴ്ച കൊടിയേറുന്ന തിരുന്നാൾ ജൂലൈ 27 ഞായറാഴ്ച സമാപിക്കും. ഇടവകയിലെ വിവിധ കുടുംബ കൂട്ടായ്മകളെ സമർപ്പിച്ചു അവയുടെ നിയോഗാർത്ഥം, ജൂലൈ 18 മുതൽ 26 വരെ ദിവ്യവലിയും നൊവേനയും നടത്തും.
ജൂലൈ 18 വെള്ളി: വൈകുന്നേരം 7 മണിക്ക്, കത്തീഡ്രൽ ഇടവക വികാരി അഗസ്റ്റിൻ കല്ലുങ്കത്തറയിൽ അച്ചൻ കൊടി ഉയർത്തുന്നത്തോടെ ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തിരി തെളിയും. തുടർന്ന് മാനന്തവാടി രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയിലും നെവേനയിലും പങ്കു ചേർന്ന് ഇടവക സമൂഹം ഒന്നായി തിരുനാൾ ദിനങ്ങളിലേക്ക് പ്രവേശിക്കുന്നു. അന്നേ ദിനത്തിലെ ദിവ്യബലിയിൽ മണ്മറഞ്ഞു പോയ എല്ലാവരെയും പ്രത്യേകം അനുസ്മരിച്ചു പ്രാർത്ഥിക്കുന്നതാണ്.
ജൂലൈ 19 ശനി: 'കുട്ടികൾക്ക് ഉള്ള പ്രത്യേക ദിനം' ആയി ആചരിക്കുന്നു. അന്നേ ദിവസം രാവിലെ 9 മണിക്ക് ഹരോൾഡ് ജോസ് അച്ചന്റെ നേതൃത്വത്തിൽ ദിവ്യബലിയും നെവേനയും നടത്തപ്പെടുകയും, ശേഷം ഇടവക സമൂഹത്തിന്റെ വാഹനങ്ങൾ വെഞ്ചരിക്കുന്നതുമാണ്.
ജൂലൈ 20 ഞായർ: 'ഗ്രാൻഡ് പേരന്റ്‌സ് ആൻഡ് എൽഡേഴ്‌സ് ഡേ' ആയി ഇടവക സമൂഹം ഒന്നടങ്കം ആചരിക്കുന്നു. രാവിലെ 8:30 ന് മുൻ വികാരി ജേക്കബ് എടക്കളത്തൂർ അച്ചന്റെ നേതൃത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിക്കും നെവേനയ്ക്കും ശേഷം ഇടവകയിലെ മുതിർന്നവരെ ആദരിക്കും.
ജൂലൈ 21 തിങ്കൾ: കാനഡയിൽ ദൈവവിളിയുടെ പുതുനാമ്പുകൾ ഉയർന്നു വരുന്നതിലേക്കായി 'ദൈവവിളി ദിനം' ആയി ആചരിക്കുന്നു. രൂപതയുടെ വെക്കേഷൻ വിഭാഗം ഡയറക്ടർ ആയ ബഹുമാനപ്പെട്ട ഫ്രാൻസിസ് സാമൂവൽ അക്കരപറ്റിയേക്കൽ അച്ചന്റെ കാർമ്മികത്വത്തിൽ വൈകുന്നേരം 7 മണിക്ക് ദിവ്യബലിയും നൊവേനയും അർപ്പിക്കപ്പെടും.
ജൂലൈ 22 ചൊവ്വ: ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെ നന്ദിയോടെ പ്രാർത്ഥനയിൽ സ്മരിക്കാൻ ഇടവക സമൂഹം 'ആരോഗ്യ പ്രവർത്തകരുടെയും നഴ്‌സുമാരുടെയും ദിനം' ആയി ആചരിക്കുന്നു. വൈകുന്നേരം 7 മണിക്ക്, രൂപത മതബോധന ഡയറക്ടർ ജോർജ് തുരുത്തിപ്പള്ളി അച്ചന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്.
ജൂലൈ 23 ബുധൻ: 'തൊഴിലാളി ദിനം' ആയി ആചരിക്കുകയും, തൊഴിലാളി സമൂഹത്തെ ഒന്നടങ്കം ദൈവത്തിങ്കൽ സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്യും. വൈകിട്ട് 7 മണിക്ക് അർപ്പിയ്ക്കുന്ന ദിവ്യബലിയ്ക്കും നെവേനയ്ക്കും നേതൃത്വം നൽകുന്നത് കത്തീഡ്രൽ ഇടവക അസിസ്റ്റന്റ് വികാരി ഫാദർ സിജോ ജോസ് അരിക്കാട്ട് ആണ്.
ജൂലൈ 24 വ്യാഴം: 'യുവജന ദിനം ആയി' ആചരിക്കുന്നു. വൈകുന്നേരം 7 മണിക്ക് ഷാജി മണ്ടപകത്തികുന്നേൽ സിഎസ്‌സി (നാഷണൽ ഡയറക്ടർ, ഹോളി ക്രോസ്സ് ഫാമിലി മിനിസ്ട്രിസ് കാനഡ) യുടെ കാർമികത്വത്തിൽ നടത്തപ്പെടുന്ന ദിവ്യബലിയോടും നൊവേനയോടും ഒപ്പം, കാനഡയിലെ വിശ്വാസ സമൂഹത്തിൽ വളർന്നു വരുന്ന യുവ തലമുറയെയും സമർപ്പിച്ചു പ്രാർത്ഥന അർപ്പിക്കുന്നു.
ജൂലൈ 25 വെള്ളി: 'ദിവ്യ കാരുണ്യ ദിനം' ആയി ആചരിക്കുന്ന പ്രത്യേക ദിവസത്തിൽ വൈകിട്ട് 7 മണിക്ക് രൂപം എഴുന്നള്ളിക്കൽ ചടങ്ങ് നടത്തപ്പെടുന്നതാണ്. തുടർന്ന് ബോബി ജോയി മുട്ടത്തുവലയിൽ അച്ചന്റെ നേതൃത്വത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയക്കും നൊവേനയ്ക്കും ശേഷം നടത്തപ്പെടുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് റവ. ഫാ. സിജോ ജോസ് അരിക്കാട്ട് നേതൃത്വം നൽകുന്നു.
ജൂലൈ 26 ശനി: 'കുടുംബ ദിനം' ആയി ആചരിക്കുന്ന തിരുന്നാൾ തലേന്ന് വൈകുന്നേരം 5 മണിക്ക് 'പ്രസുദേന്തി വാഴ്ച' നടത്തപ്പെടുന്നു. തുടർന്നു സമർപ്പിയ്ക്കപ്പെടുന്ന ദിവ്യബലിയ്ക്കും നൊവേനയ്ക്കും മുഖ്യകാർമികത്വം വഹിക്കുന്നത് മിസ്സിസാഗ രൂപതാ വികാരി ജനറാൾ പെരിയ പത്രോസ് ചമ്പക്കര അച്ചൻ ആണ്.
അന്നേ ദിവസം വിശുദ്ധ കുർബാനയോടൊപ്പം ഇടവകയിലെ കുടുംബങ്ങളെ സമർപ്പിച്ചു പ്രത്യേക പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്. 7 മണിക്ക് ഇടവക സമൂഹത്തിലെ വിവിധ സംഘടനകളുടെയും ഫാമിലി യൂണിറ്റുകളുടെയും നേതൃത്വത്തിൽ സാംസ്‌കാരിക പരിപാടികൾ ഉണ്ടായിരിക്കും.
27 ഞായർ: 'തിരുനാൾ ദിനം'. രാവിലെ 8:30 ന് വിശുദ്ധ കുർബാന, കത്തീഡ്രൽ ഇടവക വികാരി അഗസ്റ്റിൻ കല്ലുങ്കത്തറയിൽ അച്ചന്റെ കർമികത്വത്തിൽ. 10:30 ആഘോഷമായ തിരുനാൾ കുർബാന, മാനന്തവാടി രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ. തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം, സ്‌നേഹവിരുന്ന്.
ജൂലൈ 25, 26, 27 തീയതികളിൽ കഴുന്ന്, മുടി എന്നിവ സമർപ്പിക്കുവാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.
ഷിബു കിഴക്കേകുറ്റ്, കാനഡ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്