ഒട്ടാവ: കാനഡയിലെ ബർണബിയിൽ 28 വയസുള്ള ഇന്ത്യൻ വംശജൻ വെടിയേറ്റ് കൊല്ലപ്പെട്ടു. വാൻകൂർ നിവാസിയായ ദിൽരാജ് സിംഗ് ഗിൽ ആണ് കൊല്ലപ്പെട്ടത്.
ഗുണ്ടാസംഘത്തിൻ്റെ ഏറ്റുമുട്ടലിനിടെയായിരിക്കാം യുവാവ് കൊല്ലപ്പെട്ടതെന്നാണ് പൊലീസിൻ്റെ സംശയം.ഇന്നലെ വൈകിട്ട് കാനഡ വേയിലെ 3700 ബ്ലോക്കിന് സമീപം വെടിവയ്പ്പ് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഗില്ലിനെ വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇതിന് തൊട്ടുപിന്നാലെ ബക്സ്റ്റൺ സ്ട്രീറ്റിൽ ഒരു വാഹനത്തിന് തീപിടിച്ചതായി ഉദ്യോഗസ്ഥർ കണ്ടെത്തി.ഇതിന് വെടിവയ്പ്പുമായി ബന്ധമുള്ളതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.വാഹനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം കേസ് ഏറ്റെടുത്തു. വെടിവയ്പ്പിന് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ബിസി ഗുണ്ടാ സംഘട്ടനവുമായി ബന്ധമുണ്ടെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
