ജി 7 ഉച്ചകോടി: യോഗത്തില്‍ ഇന്ത്യയുടെ സാന്നിധ്യം അതീവ പ്രാധാന്യം ഉള്ളതെന്ന് മാര്‍ക്ക് കാര്‍ണി

JUNE 7, 2025, 7:35 AM

ഒട്ടാവ: ജി7 ഉച്ചകോടിയില്‍ ഇന്ത്യയുടെ സാന്നിധ്യം അനിവാര്യമാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ഈ മാസം അവസാനം നടക്കുന്ന ജി 7 ഉച്ചകോടിയില്‍ സുരക്ഷ, ഊര്‍ജം എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങളില്‍ ജി7 രാജ്യങ്ങള്‍ ചര്‍ച്ച നടത്തുമെന്ന് മാര്‍ക്ക് കാര്‍ണി വ്യക്തമാക്കി. നിരവധി വിതരണ ശൃംഖലകളുടെ കേന്ദ്രവും ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയും ഏറ്റവും ജനസംഖ്യയുള്ള രാജ്യവുമായ ഇന്ത്യ യോഗത്തിന്റെ മുഖ്യ സ്ഥാനത്ത് ഉണ്ടായിരിക്കുമെന്ന് കാര്‍ണി പറഞ്ഞു.

ജി 7 ഉച്ചകോടിയുടെ ചര്‍ച്ചകളില്‍ മറ്റ് രാജ്യങ്ങളിലെ സഹപ്രവര്‍ത്തകരുമായി യോജിച്ച് ഊര്‍ജം, സുരക്ഷ, ഡിജിറ്റല്‍ ഭാവി, വളര്‍ന്നുവരുന്ന വികസ്വര രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിലെ പങ്കാളിത്തം എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ നിലവില്‍ ജി 7 അംഗമല്ലെങ്കിലും ഈ വര്‍ഷം ജൂണ്‍ 15 മുതല്‍ 17 വരെ കാനഡയിലെ ആല്‍ബെര്‍ട്ട പ്രവിശ്യയിലെ കനനാക്സില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തിലേക്ക് അതിഥിയായി പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ക്ഷണം സ്വീകരിച്ചിട്ടുണ്ടെന്നും കാര്‍ണി പറഞ്ഞു. 

കൂടാതെ കഴിഞ്ഞ രണ്ട് വര്‍ഷമായി വഷളായ ബന്ധം പുനസ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കുന്നതിനിടെ വരും കാലങ്ങളില്‍ സൗഹാര്‍ദ്ദ പരമായ ബന്ധം നിലനിര്‍ത്താനും ഇരു നേതാക്കളും ധാരണയിലെത്തിയതായും അദ്ദേഹം അറിയിച്ചു.

കൂടാതെ ജി7ലെ ഇന്ത്യയുടെ അംഗത്വത്തെക്കുറിച്ച് തീരുമാനങ്ങള്‍ എടുക്കുന്നതിനും താന്‍ മറ്റ് രാജ്യങ്ങളുമായി ആലോചിക്കും. ഫലവത്തായ സംഭാഷണങ്ങള്‍ തുടരുന്നതിന് പ്രധാനമന്ത്രി മോഡിയും സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ ഉത്തരവാദിത്തത്തിന്റെ പ്രശ്നങ്ങള്‍ അംഗീകരിക്കുന്ന കാര്യത്തിലും രാജ്യങ്ങള്‍ തമ്മില്‍ ചില പുരോഗതികള്‍ ഉണ്ടായിട്ടുണ്ട്. ആ സന്ദര്‍ഭത്തിലാണ് മോദിക്ക് ക്ഷണം നല്‍കിയത്. അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തുവെന്ന് കാര്‍ണി വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam