ഫിഫ ലോകകപ്പ് 2026: ഉദ്ഘാടന ചടങ്ങിൽ നോറ ഫത്തേഹി തിളങ്ങും

MAY 12, 2026, 12:19 AM

ടൊറന്റോ: 2026ലെ ഫിഫ ലോകകപ്പിന്റെ ആവേശകരമായ ഉദ്ഘാടന ചടങ്ങിൽ ബോളിവുഡ് താരം നോറ ഫത്തേഹി പെർഫോം ചെയ്യും. ജൂൺ 12ന് ടൊറന്റോയിലെ ബി.എം.ഒ ഫീൽഡിൽ നടക്കുന്ന ചടങ്ങിലാണ് താരം പാടുകയും നൃത്തം ചെയ്യുകയും ചെയ്യുക.

മൈക്കൽ ബൂബ്ലെ, അലാനിസ് മോറിസെറ്റ്, അലസ്സിയ കാര, എലിയാന തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര ഗായകർക്കൊപ്പം നോറ സ്റ്റേജ് പങ്കിടും.

അമേരിക്കയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കാറ്റി പെറി, ലിസ, അനിറ്റ തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരക്കും.

vachakam
vachakam
vachakam

കാനഡയുടെ സാംസ്‌കാരിക തനിമയും ഫുട്‌ബോൾ ആവേശവും വിളിച്ചോതുന്ന ഒന്നായിരിക്കും ഉദ്ഘാടന ചടങ്ങെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു.

ജൂൺ 11ന് മെക്‌സിക്കോ സിറ്റിയിൽ ആരംഭിച്ച് ജൂലൈ 19ന് ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിലെ ഫൈനലോടെ അവസാനിക്കുന്ന ടൂർണമെന്റിൽ ആകെ 104 മത്സരങ്ങളാണുള്ളത്.

മലയാള ചിത്രം 'ഡബിൾ ബാരൽ', 'കായംകുളം കൊച്ചുണ്ണി' എന്നിവയിലൂടെ കേരളത്തിലും സുപരിചിതയായ നോറ ഫത്തേഹിക്ക് ഇത് വലിയൊരു നേട്ടമാണ്.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam