കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും അവസാനിപ്പിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. കാനഡയിലെ ഓണ്ടാറിയോ സർക്കാർ പുറത്തിറക്കിയ ഒരു പരസ്യം ആയിരുന്നു ഇതിന് കാരണം. ആ പരസ്യത്തിൽ റോണാൾഡ് റെഗൺ നടത്തിയ ഒരു പ്രസംഗത്തിന്റെ ഭാഗം ഉപയോഗിച്ചിരുന്നു. ആ ഭാഗത്തിൽ റെഗൺ വിദേശ ഉൽപ്പന്നങ്ങൾക്ക് ചുമത്തുന്ന താരിഫുകൾ (നികുതി) അമേരിക്കൻ തൊഴിലാളികൾക്കും ഉപഭോക്താക്കൾക്കും ദോഷകരമാണെന്ന് പറഞ്ഞിരുന്നു.
എന്നാൽ ആ പരസ്യത്തിൽ റെഗണിന്റെ വാക്കുകൾ തെറ്റായി ഉപയോഗിച്ചിരിക്കുന്നു എന്നും അനുമതിയില്ലാതെ ക്ലിപ്പ് എടുത്തതാണ് എന്നും റെഗൺ ഫൗണ്ടേഷൻ പിന്നീട് പറഞ്ഞു. എന്നാണ് പരസ്യത്തിൽ ട്രംപ് വളരെ പ്രകോപിതനായി. "കാനഡ വ്യാജ പരസ്യം പ്രചരിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും അവസാനിക്കുന്നു” എന്നുമാണ് ട്രംപ് വ്യക്തമാക്കിയത്.
അതേസമയം ട്രംപ് അധികാരത്തിലെത്തിയ ശേഷം, അമേരിക്കയും കാനഡയും തമ്മിലുള്ള സൗഹൃദം പലതവണ വഷളായിട്ടുണ്ട്. കാനഡ ഇപ്പോൾ അമേരിക്കൻ ഉൽപ്പന്നങ്ങൾ കുറച്ച് വാങ്ങുന്നു, പലരും യുഎസിലേക്ക് യാത്രയും ഒഴിവാക്കുന്നു എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
