ഒട്ടാവ: ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് ഭീഷണി മുഴക്കി ഖാലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പട്വന്ത് സിങ് പന്നുന്‍. കാനഡയില്‍ അറസ്റ്റിലായി ഒരാഴ്ചയ്ക്കുള്ളില്‍ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ മറ്റൊരു ഖലിസ്ഥാന്‍ ഭീകരന്‍ ഇന്ദര്‍ജീത് സിങ് ഗോസലിനൊപ്പമായിരുന്നു പന്നുന്റെ ഭീഷണി.
ഒന്റാറിയോ സെന്‍ട്രല്‍ ഈസ്റ്റ് കറക്ഷനല്‍ സെന്ററില്‍ നിന്ന് ഗോസല്‍ പുറത്തിറങ്ങിയ ഉടനെ നടത്തിയ ഭീഷണിയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. താനിപ്പോള്‍ സ്വതന്ത്രനാണെന്നും പ്രഖ്യാപിത ഖലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പന്നുനെ പിന്തുണയ്ക്കുമെന്നും ജയിലിനു പുറത്ത് വച്ച് ഇയാള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
''ഇന്ത്യ, ഞാന്‍ പുറത്തെത്തി; ഗുര്‍പട്വന്ത് സിങ് പന്നുനെ പിന്തുണയ്ക്കാന്‍, 2025 നവംബര്‍ 23ന് ഖലിസ്ഥാന്‍ ഹിതപരിശോധന സംഘടിപ്പിക്കാന്‍... ഡല്‍ഹി ബനേഗാ ഖലിസ്ഥാന്‍ (ഡല്‍ഹി ഖലിസ്ഥാനായി മാറും)'' വീഡിയോയില്‍ ഗോസല്‍ പറയുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവിനുനേര്‍ക്കായിരുന്നു പന്നുന്റെ ഭീഷണികള്‍. ''അജിത് ഡോവല്‍, എന്തുകൊണ്ടാണ് നിങ്ങള്‍ കാനഡയിലോ, അമേരിക്കയിലോ, അല്ലെങ്കില്‍ ഏതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളിലോ വന്ന് അറസ്റ്റ് ചെയ്യാനോ കുറ്റവാളികളെ കൈമാറ്റം ചെയ്യാനോ ശ്രമിക്കാത്തത്. ഡോവല്‍, ഞാന്‍ നിങ്ങള്‍ക്കായി കാത്തിരിക്കുകയാണ്'' പന്നുന്‍ പറഞ്ഞു.
നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്എഫ്‌ജെ) തലവനായ പന്നുനെതിരെ അടുത്തിടെ കേസെടുത്തിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നതു തടയുന്നവര്‍ക്ക് 11 കോടി രൂപ പാരിതോഷികം വാഗ്ദാനം ചെയ്ത പ്രസംഗത്തിന്റെ പേരിലായിരുന്നു ഇത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്