ട്രംപിന്റെ ഭീഷണി യാത്രക്കാർക്ക് 'പ്രത്യാഘാതം' ഉണ്ടാക്കുമെന്ന് ബോംബാർഡിയർ 

JANUARY 31, 2026, 2:54 AM

ഒട്ടാവ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി വ്യോമ ഗതാഗതത്തിനും യാത്രക്കാർക്കും കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ച്  കനേഡിയൻ എയ്‌റോസ്‌പേസ് ഭീമനായ ബോംബാർഡിയർ. 

അമേരിക്കന്‍ വിമാന കമ്പനിയായ ഗള്‍ഫ് സ്ട്രിം എയറോസ്‌പേസിന്റെ ബിസ്‌നസ് ജെറ്റ് വിമാനങ്ങള്‍ക്ക് എയ്‌റോസ്‌പേസ് സര്‍ട്ടിഫിക്കേഷന്‍ നല്കിയില്ലെങ്കില്‍ കനേഡിയന്‍ വിമാനങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.

ബോംബാർഡിയറിന്റെ സിഇഒയുമായി സംസാരിച്ചതായും ഗൾഫ്സ്ട്രീമിന്റെ മാതൃ കമ്പനിയായ ജനറൽ ഡൈനാമിക്സിലെ മുതിർന്ന നേതൃത്വവുമായി ചർച്ച  നടത്തിയതായും ഗതാഗത മന്ത്രി സ്റ്റീവ് മാക്കിന്നൺ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

vachakam
vachakam
vachakam

"ഞങ്ങൾ അടുത്ത ബന്ധം തുടരും. ട്രാൻസ്പോർട്ട് കാനഡ ഉദ്യോഗസ്ഥർ അവരുടെ യുഎസ് ഉദ്യോഗസ്ഥരുമായി  ആശയവിനിമയം നടത്തുന്നുണ്ട്, ഈ സാഹചര്യത്തിൽ ഞങ്ങളുടെ സർക്കാർ സജീവമായി പ്രവർത്തിക്കുന്നു," മാക്കിന്നൺ പറഞ്ഞു.

“അമേരിക്കൻ പ്രസിഡന്റിൽ നിന്ന് സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റ് ഞങ്ങൾ ശ്രദ്ധിച്ചു, കനേഡിയൻ സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്, കാനഡയിൽ നിർമ്മിച്ച ആയിരക്കണക്കിന് സ്വകാര്യ, സിവിലിയൻ ജെറ്റുകൾ എല്ലാ ദിവസവും യുഎസിൽ പറക്കുന്നു. വ്യോമ ഗതാഗതത്തിനും പൊതുജനങ്ങൾക്കും കാര്യമായ ആഘാതം ഒഴിവാക്കാൻ ഇത് വേഗത്തിൽ പരിഹരിക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു''- ബോംബാർഡിയർ പ്രസ്താവനയിൽ പറഞ്ഞു.

ട്രംപിന്റെ ഈ നിലപാടിനോട് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. കാനഡയുടെ പരമാധികാരത്തെ മാനിക്കാന്‍ അമേരിക്കന്‍ ഭരണകൂടം തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ട്രംപുമായി ചര്‍ച്ച നടത്തുമ്പോള്‍ ഈ വിഷയത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കുമെന്നും ഈ വിഷയം പ്രസിഡന്റ് ട്രംപുമായി സംസാരിക്കുമ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam