ഇന്ത്യയെ 'വിദേശ ഭീഷണി' എന്ന് കാനഡ

FEBRUARY 3, 2024, 11:43 AM

ഒട്ടാവ: ഇന്ത്യയെ വിദേശ ഭീഷണിയെന്ന് വിശേഷിപ്പിച്ച് കാനഡ. കനേഡിയൻ സെക്യൂരിറ്റി ഇൻ്റലിജൻസ് സർവീസ് പുറത്തുവിട്ട രഹസ്യാന്വേഷണ റിപ്പോർട്ടിലാണ് ഇന്ത്യയെ ഇങ്ങനെ വിശേഷിപ്പിച്ചിരിക്കുന്നത്.

മാത്രമല്ല, കനേഡിയൻ തെരഞ്ഞെടുപ്പിൽ ഇന്ത്യയുടെ ഇടപെടലിന് സാധ്യതയുണ്ടെന്നും ഇൻ്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. കനേഡിയൻ മാധ്യമമായ ഗ്ലോബൽ ന്യൂസാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 

കാനഡയിലെ ജനാധിപത്യ സ്ഥാപനങ്ങളും പ്രക്രിയകളും സംരക്ഷിക്കുന്നതിൽ സർക്കാർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

vachakam
vachakam
vachakam

അതേസമയം, പുറത്തുവന്ന റിപ്പോർട്ടിൽ ചൈനയ്‌ക്കെതിരെയും പരാമർശമുണ്ട്. ചൈനയെ ഏറ്റവും പ്രധാനപ്പെട്ട ഭീഷണിയെന്നാണ് വിശേഷിപ്പിക്കുന്നത്.

വിഷയത്തിൽ അലംഭാവം കാട്ടിയാൽ അത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിനെക്കുറിച്ച്‌ അന്വേഷണം നടത്താൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉത്തരവിട്ടു.

ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകത്തിന് ശേഷം ഇന്ത്യ-കാനഡ ബന്ധം വഷളായിരിക്കുകയാണ്. നൈജറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജൻ്റുമാർക്ക് പങ്കുണ്ടെന്ന ആരോപണം കാനഡ ഉന്നയിച്ചിരുന്നു.  ഈ ആരോപണം അസംബന്ധമാണെന്ന് പറഞ്ഞ്  ഇന്ത്യ തള്ളിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam