മുംബൈ: ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) മനുഷ്യ സാധ്യമായ ഏറ്റവംു വേഗത്തില്‍ നടപ്പിലാക്കണമെന്ന് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ സ്റ്റാര്‍മര്‍ മുംബൈയിലെ താജ്മഹല്‍ പാലസ് ഹോട്ടലില്‍ ബ്രിട്ടീഷ് ബിസിനസ് പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു. മൂന്ന് വര്‍ഷത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ജൂലൈയില്‍ ഒപ്പുവച്ച എഫ്ടിഎ അതിവേഗം നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
'ഇത് വലിയ അവസരങ്ങള്‍ നല്‍കുന്നു. അവസരങ്ങള്‍ ഇതിനകം തുറന്നുകിടക്കുകയാണെന്ന് ഞാന്‍ കരുതുന്നു... അവസരങ്ങള്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ പ്രയോജനപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ജോലി.' സ്റ്റാര്‍മര്‍ പറഞ്ഞു.
മോദി-സ്റ്റാര്‍മര്‍ ഉഭയകക്ഷി ചര്‍ച്ച
പ്രധാനമന്ത്രി എന്ന നിലയില്‍ ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശനത്തില്‍ സ്റ്റാര്‍മര്‍ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ഇരു നേതാക്കളും ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിനെ അഭിസംബോധന ചെയ്യും. അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ എഫ്ടിഎ അംഗീകരിക്കാന്‍ ഉദ്ദേശിക്കുന്നതായി ഇന്ത്യയും യുകെയും അറിയിച്ചിട്ടുണ്ട്.
ട്രംപ് താരിഫുകള്‍ സൃഷ്ടിച്ച പ്രക്ഷുബ്ധതകള്‍ക്കിടെ ഇന്ത്യയും ബ്രിട്ടണും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ ആഴത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എഫ്ടിഎ. ലോകത്തിലെ അഞ്ചാമത്തെയും ആറാമത്തെയും വലിയ സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള കരാര്‍ 2040 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 25.5 ബില്യണ്‍ പൗണ്ട് (34 ബില്യണ്‍ ഡോളര്‍) വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.
125 അംഗ പ്രതിനിധി സംഘത്തെയും നയിച്ചാണ് സ്റ്റാര്‍മര്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ യുകെ സര്‍ക്കാര്‍ വ്യാപാര ദൗത്യമാണിത്. 14 യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍മാരും ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ തിയേറ്റര്‍ തുടങ്ങിയ സാംസ്‌കാരിക സ്ഥാപനങ്ങളുടെ പ്രതിനിധികളും വ്യവസായ പ്രമുഖരും ഇതില്‍ ഉള്‍പ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്