ടെസ്ലയുടെ ആദ്യ മോഡല്‍ വൈ (Model Y) ഡ്രൈവറില്ലാ കാറിന്റെ ആദ്യ യൂണിറ്റ് ജൂണില്‍ വില്‍പന നടത്തുമെന്ന് കമ്പനി മേധാവി ഇലോണ്‍ മസ്‌ക്.
നിലവില്‍ ഓസ്റ്റിന്‍, ടെക്സാസ് എന്നിവിടങ്ങളില്‍ കാര്‍ പരീക്ഷണത്തിലാണെന്നും മസ്‌ക് വ്യാഴാഴ്ച പറഞ്ഞു. പത്തോ ഇരുപതോ മോഡല്‍ വൈ വാഹനങ്ങളുമായി വില്‍പന ആരംഭിക്കുമെന്നും ജൂണ്‍ അവസാനത്തോടെ റോബോടാക്സികളുടെ പരീക്ഷണം ആരംഭിക്കുമെന്നും മസ്‌ക് നേരത്തെ പറഞ്ഞിരുന്നു.
എങ്കിലും കാറുകള്‍ പുറത്തിറക്കുന്ന കൃത്യമായൊരു തീയ്യതി മസ്‌ക് വെളിപ്പെടുത്തിയിട്ടില്ല. ടെസ്‌ലയുടെ റോബോടാക്സി സേവനം ജൂണ്‍ 12 ന് ഓസ്റ്റിനിലാണ് ആരംഭിക്കുകയെന്ന് നേരത്തെ ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചൈനയില്‍ നിന്നുള്‍പ്പടെ ശക്തമായ മത്സരമാണ് ടെസ്‌ല നേരിടുന്നത്. ട്രംപിനൊപ്പമുള്ള ഇലോണ്‍ മസ്‌കിന്റെ വലതുപക്ഷ രാഷ്ട്രീയവും കമ്പനിക്ക് തിരിച്ചടിയാവുന്നുണ്ടെന്ന വിലയിരുത്തലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്