ബെംഗളൂരു: ഈ വര്‍ഷം തങ്ങളുടെ ജീവനക്കാരില്‍ 2 ശതമാനം പേരെ പിരിച്ചുവിടാന്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) പദ്ധതിയിട്ടിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സ്ഥാപനമായ ടിസിഎസിലെ ഏകദേശം 12,261 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. വിപണി വിപുലീകരണം, എഐ വിന്യാസം, ജീവനക്കാരുടെ പുനഃക്രമീകരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഭാവിക്കായി തയ്യാറായ സ്ഥാപനം എന്ന നിലയില്‍ ഐടി സ്ഥാപനത്തെ മാറ്റാന്‍ തീരുമാനിച്ചതായി ടിസിഎസ് പ്രസ്താവനയില്‍ പറഞ്ഞു.
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കമ്പനി 5,000 ജീവനക്കാരെ വര്‍ദ്ധിപ്പിച്ചിരുന്നു. 2025 ജൂണ്‍ 30 ലെ കണക്കനുസരിച്ച് ടിസിഎസിന് 6,13,069 ജീവനക്കാരുണ്ട്. കമ്പനിയുടെ മധ്യ തലത്തിലും മുതിര്‍ന്ന മാനേജ്മെന്റ് റോളുകളിലുമുള്ളവരെയാണ് പിരിച്ചുവിടല്‍ പ്രധാനമായും ഉന്നമിടുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്