ഓൺലൈനായുള്ള ഭക്ഷണവിതരണ ഓർഡറുകൾക്കുള്ള പ്ലാറ്റ് ഫോം ഫീസ് വീണ്ടും കൂട്ടി ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി. 2 രൂപയുടെ വർധനയാണ് ഇപ്പോഴുണ്ടായിരിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. 12 രൂപയായിരുന്നു പ്ലാറ്റ്ഫോം ഫീസ് ഇനത്തിൽ സ്വിഗ്ഗി സ്വീകരിച്ചിരുന്നത്.
അതേസമയം വില വർധനയോടെ ഇത് 14 രൂപയാകും. ഉത്സവകാലത്തെ ലാഭം ലക്ഷ്യമിട്ടാണ് കമ്പനിയുടെ നീക്കം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
എന്നാൽ ഫീസ് വര്‍ധനയെക്കുറിച്ച് കമ്പനി ഇതുവരെ പൊതു പ്രസ്താവന ഇറക്കിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്