ന്യൂഡെല്‍ഹി: രാജ്യത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പം 2025 മേയ് മാസത്തില്‍ ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 2.82 ശതമാനത്തില്‍ എത്തി. 2019 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ മാസം 3.16% ആയിരുന്നു ചില്ലറ വില്‍പ്പന പണപ്പെരുപ്പം.
ഭക്ഷ്യവസ്തുക്കളുടെ വിലക്കുറവാണ് പണപ്പെരുപ്പം കുറയാന്‍ പ്രധാന കാരണം. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ വില കുറഞ്ഞത് നേട്ടമായി. ഏപ്രിലിലെ 1.78% ല്‍ നിന്ന് ഭക്ഷ്യ വിലക്കയറ്റം മേയില്‍ 0.99% ആയി കുറഞ്ഞു.
ഗ്രാമപ്രദേശങ്ങളില്‍ പണപ്പെരുപ്പം ഏപ്രിലിലെ 2.92% ല്‍ നിന്ന് മെയ് മാസത്തില്‍ 2.59% ആയി കുറഞ്ഞു. നഗരങ്ങളില്‍ ഏപ്രിലിലെ 3.36% ല്‍ നിന്ന് ചില്ലറ വ്യാപാര പണപ്പെരുപ്പം 3.07% ആയി കുറഞ്ഞു. പഞ്ചസാര, ഗ്രോസറി, മുട്ട, ചില സേവനങ്ങള്‍ തുടങ്ങിയവയുടെ വിലക്കയറ്റം മന്ദഗതിയിലായതാണ് ഈ ഇടിവിന് കാരണമായത്.
അതേസമയം ഭവന നിര്‍മാണ മേഖലയില്‍ പണപ്പെരുപ്പം ഉയര്‍ന്നു. നഗര ഭവന നിര്‍മ്മാണ മേഖലില്‍ പണപ്പെരുപ്പം ഏപ്രിലിലെ 3.06% ല്‍ നിന്ന് മെയ് മാസത്തില്‍ 3.16% ആയാണ് വര്‍ധിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്