മുംബൈ: ഓഹരി വിപണിയില്‍ പതഞ്ജലി ഫുഡ്‌സിന്റെ ഓഹരി 67 ശതമാനം ഇടിഞ്ഞു. നേരിയ നഷ്ടത്തോടെ ഓഹരി ഒന്നിന് 596 രൂപയ്ക്കാണ് വ്യാപാരം തുടരുന്നത്.
ബോണസ് ഇഷ്യുവിലൂടെ ഓഹരി ഉടമകള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന ഓരോ ഷെയറിനും ഇപ്പോള്‍ മൂന്ന് ഓഹരികള്‍ ലഭിക്കും. വ്യാപാര സെഷന്റെ ആദ്യ സെഷനിൽ തന്നെ ഇടിവ് പ്രകടമായിരുന്നു. ജൂലൈയിൽ നടന്ന ഡയറക്ടർ ബോർഡ് യോഗം 2:1 അനുപാതത്തിൽ ബോണസ് ഓഹരികൾ നൽകാൻ അംഗീകാരം നൽകിയിരുന്നു.
ബോണസ് ഇക്വിറ്റി ഓഹരികള്‍ സ്വീകരിക്കാന്‍ ഓഹരി ഉടമകളുടെ യോഗ്യത നിര്‍ണ്ണയിക്കുന്നതിനുള്ള റെക്കോര്‍ഡ് തീയതി ഇന്നാണ്. ഇതിന്റെ തുടര്‍ച്ചയായി ഓഹരികളുടെ ബോണസ് ഇഷ്യുവുമായി ബന്ധപ്പെട്ട് ഓഹരി വില ക്രമീകരിച്ചതിനാലാണ് ഇന്ന് വില താഴ്ന്നത്.
ബോണസ് ഓഹരികള്‍ ഇഷ്യൂ ചെയ്തതിനുശേഷം പതഞ്ജലി ഫുഡ്‌സിന്റെ വിപണി മൂല്യം ഏകദേശം 64,856 കോടി രൂപയായി. ഓഹരിയുടെ പി/ഇ അനുപാതം 18 ന് അടുത്തെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്