എഐ ഉപയോഗിച്ച് നിര്‍മിച്ച തന്റെ ഡീപ്പ് ഫേക്ക് വീഡിയോകളെപ്പറ്റി മുന്നറിയിപ്പ് നല്‍കി നിര്‍മല സീതാരാമന്‍

OCTOBER 7, 2025, 8:36 AM

മുംബൈ: ഐഐയിലൂടെ സൃഷ്ടിച്ച ഡീപ്പ്‌ഫേക്കുകളുടെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. തന്റെ ഒട്ടേറെ ഡീപ്‌ഫേക്ക് വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നത് കണ്ടിട്ടുണ്ട്. വസ്തുതകളെ വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുദ്ദേശിച്ചുള്ളവയാണവ. നമ്മുടെ പ്രതിരോധം അടിയന്തരമായി ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. 

'പുതിയ തലമുറ തട്ടിപ്പ്, ഫയര്‍വാളുകള്‍ ലംഘിച്ചുള്ളതല്ല, മറിച്ച് വിശ്വാസത്തെ തകര്‍ക്കാനുദ്ദേശിച്ചുള്ളതാണ്. കുറ്റവാളികള്‍ ശബ്ദങ്ങളെ അനുകരിക്കാനും, ക്ലോണ്‍ ഐഡന്റിറ്റികള്‍ സൃഷ്ടിക്കാനും, ആളുകളെ കബളിപ്പിക്കാന്‍ കഴിയുന്ന വീഡിയോകള്‍ സൃഷ്ടിക്കാനും എഐ ഉപയോഗിക്കുന്നു,' മുംബൈയില്‍ നടന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് 2025 ന്റെ ആറാം പതിപ്പില്‍ സംസാരിക്കവെ ധനമന്ത്രി പറഞ്ഞു. 

കൃത്രിമബുദ്ധി സാമ്പത്തിക രംഗത്തെയും ഭരണത്തെയും ദൈനംദിന ജീവിതത്തെയും പരിവര്‍ത്തനം ചെയ്യുന്നു. എന്നാല്‍ നാം അതിന്റെ ശക്തികള്‍ പ്രയോജനപ്പെടുത്തുമ്പോള്‍, സാങ്കേതികവിദ്യ എല്ലായ്‌പ്പോഴും മനുഷ്യരാശിയെ സേവിക്കുന്നതാകണമെന്ന് നാം ബോധവാന്മാരായിരിക്കണമെന്നും ധനമന്ത്രി പറഞ്ഞു. 'എഐ അസാധാരണമായ സാധ്യതകള്‍ തുറക്കുമ്പോഴും, അതിന്റെ ഇരുണ്ട വശത്തെ നാം നേരിടണം. നവീകരണത്തിന് ശക്തി പകരുന്ന അതേ ഉപകരണങ്ങള്‍ വഞ്ചനയ്ക്കും ആയുധമാക്കാം,' നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam