ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) ഐപിഎല്‍ ടീമിനെ താന്‍ വാങ്ങുന്നെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. ചെറുപ്പം മുതല്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനില്‍ അംഗമായിരുന്നിട്ടും ആര്‍സിബി ഫ്രാഞ്ചൈസിയുടെ മാനേജ്‌മെന്റില്‍ ചേരാന്‍ ഓഫറുകള്‍ ലഭിച്ചിരുന്നെങ്കിലും അതില്‍ പങ്കാളിയാകാന്‍ തനിക്ക് സമയമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ ഒരു ഭ്രാന്തനല്ല. എന്റെ ചെറുപ്പം മുതല്‍ ഞാന്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനിലെ അംഗമാണ്, അത്രയേയുള്ളൂ. മാനേജ്‌മെന്റിന്റെ ഭാഗമാകാന്‍ ഓഫറുകള്‍ ഉണ്ടായിരുന്നിട്ടും എനിക്ക് സമയമില്ല... എനിക്ക് എന്തിനാണ് ആര്‍സിബി വേണ്ടത്? ഞാന്‍ റോയല്‍ ചലഞ്ച് പോലും കുടിക്കാറില്ല,' കര്‍ണാടക ഉപമുഖ്യമന്ത്രി പറഞ്ഞു.
ആര്‍സിബിയുടെ നിലവിലെ ഉടമകളായ ബ്രിട്ടീഷ് മദ്യക്കമ്പനി ഡിയാജിയോ പിഎല്‍സി തങ്ങളുടെ ഇന്ത്യന്‍ യൂണിറ്റായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ് വഴി ഫ്രാഞ്ചൈസിയുടെ ഒരു ഭാഗമോ മുഴുവനായോ വില്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഡി കെ ശിവകുമാര്‍ ഫ്രാഞ്ചൈസി വാങ്ങിയേക്കുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്