ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ഉത്പാദനം മാറ്റാനുള്ള ആപ്പിളിന്റെ നീക്കത്തെ തടഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിൽ ഫാക്ടറികൾ സ്ഥാപിക്കാൻ താൽപ്പര്യമില്ലെന്ന് ആപ്പിൾ സിഇഒ ടിം കുക്കിനോട് താൻ പറഞ്ഞതായി ഡൊണാൾഡ് ട്രംപ് ഖത്തറിൽ പറഞ്ഞു.
ഇന്ത്യയുടെ ആവശ്യങ്ങൾക്ക് മാത്രമാണെങ്കിൽ അവിടെ നിർമ്മാണം നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി. ആപ്പിൾ യുഎസിൽ ഉത്പാദനം വർദ്ധിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു. യുഎസിനുള്ള എല്ലാ താരിഫുകളും നീക്കം ചെയ്യാൻ ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുകയാണെന്ന് കേള്‍ക്കുന്നുവെന്നും ഇന്ത്യയില്‍ നിങ്ങള്‍ നിര്‍മ്മിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് കുക്കിനോട് പറഞ്ഞു. ഇന്ത്യക്ക് അവരുടെ കാര്യങ്ങള്‍ നോക്കാന്‍ കഴിയുമെന്നും ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫ് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന് കുക്കിനോട് താന്‍ പറഞ്ഞതായും ട്രംപ് കൂട്ടിച്ചേർത്തു.
2026 അവസാനത്തോടെ യുഎസില്‍ വില്‍ക്കുന്ന മിക്ക ഐഫോണുകളും ഇന്ത്യയിലെ ഫാക്ടറികളില്‍ നിര്‍മ്മിക്കാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ചൈനയില്‍ നിര്‍മ്മിക്കുന്ന 80% ഐഫോണുകളും ഉള്‍പ്പെടെ പ്രതിവര്‍ഷം 60 ദശലക്ഷത്തിലധികം ഐഫോണുകളാണ് ആപ്പിള്‍ യുഎസില്‍ വില്‍ക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്