ഉക്രെയിന്‍ യുദ്ധം അവസാനിക്കുമോ? എന്താണ് പുതിയ പ്രവചനം

APRIL 17, 2024, 2:58 PM

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ ഭീതിയിലാണ് ലോക രാജ്യങ്ങള്‍. ഇത് വലിയ യുദ്ധത്തിലേക്ക് വഴിമാറാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. പശ്ചിമേഷ്യ ഇതിനോടകം സംഘര്‍ഷ ഭൂമിയായിരിക്കുകയാണ്. ഇനിയൊരു യുദ്ധം താങ്ങാനാവില്ലെന്നാണ് ഐക്യരാഷ്ട്രസഭ അടക്കം അഭിപ്രായപ്പെട്ടിരിക്കുന്നത്. അതേസമയം മറ്റൊരു വശത്ത് റഷ്യ-ഉക്രെയിന്‍ യുദ്ധം തുടരുന്നുമുണ്ട്. ഇസ്രായേല്‍-പാലസ്തീന്‍ യുദ്ധം വേറെയും നടക്കുന്നുണ്ട്.

ഇതില്‍ റഷ്യ-ഉക്രെയിന്‍ യുദ്ധം രണ്ട് വര്‍ഷത്തോളമായി നടക്കുകയാണ്. ഇപ്പോഴിതാ യുദ്ധത്തിന് എപ്പോള്‍ അവസാനമുണ്ടാകുമെന്ന് പ്രവചിച്ചിരിക്കുകയാണ് റഷ്യയില്‍ നിന്നുള്ള വിഖ്യാത ജ്യോതിഷി. വളരെ അടുത്ത് തന്നെ യുദ്ധം അവസാനിക്കുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം.

ഉക്രെയിന്‍ പ്രസിഡന്റ് വോള്‍ഡോമിര്‍ സെലിന്‍സ്‌കിക്ക് എന്തുസംഭവിക്കുമെന്നും ജ്യോതിഷി പ്രവചിക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉക്രെയിനെ ആക്രമിച്ചത്. അതിന് ശേഷം ഓരോ ഘട്ടങ്ങളിലായി ആക്രമണം കടുപ്പിക്കുന്നതാണ് കണ്ടത്. നിരവധി സൈനികരെ നഷ്ടമായെങ്കിലും റഷ്യ യുദ്ധം അവസാനിപ്പിച്ചിട്ടില്ല. ഇപ്പോള്‍ റഷ്യന്‍ ജ്യോതിഷിയായ അഡെലിന പാനിനയാണ് യുദ്ധം അവസാനിക്കുമെന്ന് പ്രവചിച്ചത്. റഷ്യന്‍ മാധ്യമമായ മോസ്‌കോവിച്ച് കോമ്സോലെറ്റ്സുമായി സംസാരിക്കവെയാണ് ഇക്കാര്യം അവര്‍ പറഞ്ഞത്.

അധികം വൈകാതെ തന്നെ യുദ്ധത്തിന് അവസാനമുണ്ടാവും. അടുത്ത ഒരു അത്ഭുകരമായ കാര്യം സംഭവിക്കും. അതോടെ യുദ്ധത്തിന്റെ അവസാനത്തിന് തുടക്കമാവുമെന്നും അഡെലിന പറയുന്നു. ഏപ്രില്‍ മാസം അവസാനമോ മെയിലോ അതിനുള്ള കാര്യങ്ങള്‍ സംഭവിക്കും. അധിക സമയം കാത്തിരിക്കേണ്ടി വരും. അതേസമയം റഷ്യയുടെ എതിരാളികള്‍ എല്ലാം അപ്പോള്‍ കാര്യങ്ങള്‍ മനസ്സിലാക്കും. റഷ്യയെ യുദ്ധഭൂമിയില്‍ ഒരാള്‍ക്കും പരാജയപ്പെടുത്താനാവില്ലെന്നും ജ്യോതിഷി പറയുന്നു. അതേസമയം ഉക്രെയിനില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവുമെന്നും ഇവര്‍ പ്രവചിക്കുന്നു.

ഉക്രെയിനിലെ സര്‍ക്കാരില്‍ വലിയ മാറ്റങ്ങള്‍ വരും. നേതൃത്വം തന്നെ മാറും. ഭരണം മറ്റുള്ളവരുടെ കൈകളിലേക്ക് എത്തും. ഈ സംഭവ വികാസങ്ങളാണ് യുദ്ധം അവസാനിക്കുന്നതിന് കാരണമാകുക. മൊത്തം വെടിനിര്‍ത്തല്‍ 2025 ല്‍ പൂര്‍ത്തിയാക്കും. റഷ്യക്ക് അനുകൂലമായ കാര്യങ്ങള്‍ സംഭവിക്കുമെന്നും അവര്‍ പറയുന്നു.

അതേസമയം സെലന്‍സ്‌കിയുടെ ഭാവി അത്ര നല്ലതായിരിക്കില്ലെന്നാണ് പ്രവചനത്തിലെ മറ്റൊരു പരാമര്‍ശം. യുദ്ധത്തിന്റെ അവസാനം കാണാന്‍ സെലിന്‍സ്‌കി ഉക്രെയിനിലുണ്ടാവില്ല. റഷ്യ അദ്ദേഹത്തെ വധിക്കാന്‍ ശ്രമിക്കുന്നത് കൊണ്ടല്ല ഇക്കാര്യം സംഭവിക്കുന്നത്. സെലിന്‍സ്‌കിയുടെ വിധി നേരത്തെ തീരുമാനിക്കപ്പെട്ടതാണ്. അദ്ദേഹം ഉക്രെയിനില്‍ നിന്ന് രക്ഷപ്പെടും. ആരുടെയും കണ്ണില്‍പ്പെടാതെയായിരിക്കും സെലിന്‍സ്‌കി ഇക്കാര്യങ്ങള്‍ ചെയ്യുക. അതുകൊണ്ട് ആരും ശ്രദ്ധിക്കില്ലെന്നും ജ്യോതിഷി പറയുന്നു.

റഷ്യ ശരിക്കും മനുഷ്യത്വപരമായിട്ടാണ് പെരുമാറുന്നത്. ഇത് ശത്രുരാജ്യങ്ങള്‍ക്ക് പോലും അറിയാമെന്നും പ്രവചത്തില്‍ പറയാനും അവര്‍ മറന്നില്ല. അടുത്ത മൂന്ന് വര്‍ഷം ഉക്രെയിനിലെ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ റഷ്യ പരിശോധിക്കും. കൂടുതല്‍ സംഘര്‍ഷങ്ങളുണ്ടാവില്ലെന്നും ജ്യോതിഷി പറയുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam