റിഷി സുനക് ചാള്‍സ് രാജാവിനും എലിസബത്ത് രാജ്ഞിയക്കും മേലെ...!

MAY 22, 2024, 8:59 AM

ബ്രിട്ടന്‍ അതിസമ്പന്നരുടെ പട്ടികയിലേക്ക് അപ്രതീക്ഷിതമായി നടന്നുകയറിയിരിക്കുകയാണ് പ്രധാനമന്ത്രി റിഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും. ചാള്‍സ് രാജാവിനും എലിസബത്ത് രാജ്ഞിക്കും മുകളിലാണ് ഇരുവരുടെയും ആസ്തിയെന്ന് സണ്‍ഡേ ടൈംസ് പറയുന്നു. ഇവരുടെ സമ്പന്നരുടെ പട്ടികയിലാണ് റിഷിയും ഭാര്യയും ആസ്തി വര്‍ധിപ്പിച്ചിരിക്കുന്നത്.

സണ്‍ഡേ ടൈംസിന്റെ പട്ടികയില്‍ ബ്രിട്ടനില്‍ താമസിക്കുന്ന ആയിരം സമ്പന്നരുടെയും അവരുടെ കുടുംബത്തിന്റെയും ആസ്തി വിവരങ്ങളാണ് ഉള്ളത്. റിഷി സുനകിന്റെയും അക്ഷത മൂര്‍ത്തിയുടെയും സമ്പത്തില്‍ 120 മില്യണ്‍ യൂറോയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 529 മില്യണ്‍ യൂറോയായിരുന്നു 2023ല്‍ ദമ്പതിമാരുടെ ആസ്തി. 2024ല്‍ ഇത് 651 മില്യണ്‍ യൂറോയായി ഉയര്‍ന്നിരിക്കുകയാണ്.

ഇന്ത്യന്‍ രൂപയില്‍ ഇവരുടെ സമ്പത്തിന്റെ മൂല്യം പരിശോധിച്ചാല്‍ ആരും അമ്പരന്ന് പോകും. മുന്‍ വര്‍ഷങ്ങളില്‍ 1230 കോടിയായിരുന്നു അക്ഷതയുടെയും റിഷിയുടെയും ആസ്തി. 2023 ല്‍ ഇത് 5290 കോടിയായിട്ടാണ് ഉയര്‍ന്നത്. പുതിയ പട്ടികയില്‍ 6510 കോടി രൂപയുടെ ആസ്തിയാണ് ഇരുവര്‍ക്കും ഉള്ളത്.

എന്നാല്‍ സമ്പത്തില്‍ ഇത്രയും വളര്‍ച്ചയുണ്ടാവാന്‍ കാരണം അക്ഷതയുടെ സമ്പത്തിലെ കുതിപ്പാണ്. അക്ഷത മൂര്‍ത്തിക്ക് ഇന്‍ഫോസിസില്‍ ഓഹരി പങ്കാളിത്തമുണ്ട്. ഇന്‍ഫോസിസ് നാരായണ മൂര്‍ത്തിയുടെയും സുധ മൂര്‍ത്തിയുടെയും മകളാണ് അക്ഷത. ഇന്‍ഫോസിസിന്റെ ഓഹരികള്‍ ലാഭത്തില്‍ ആയതിനാല്‍ നേട്ടം അക്ഷത സ്വന്തമാക്കും. ഇതോടെയാണ് ഇവര്‍ സമ്പത്തില്‍ ചാള്‍സ് രാജാവിനെ മറികടന്നത്.

നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റില്‍ താമസിക്കുന്ന ഏറ്റവും സമ്പന്ന ദമ്പതിമാരാണ് ഇരുവരും. ബ്രിട്ടനിലെ സമ്പന്നരില്‍ 245ാം സ്ഥാനമാണ് ഇവര്‍ക്കുള്ളത്. ചാള്‍സ് രാജാവിന്റെ സമ്പത്ത് 6000 കോടിയില്‍ നിന്ന് 6100 കോടിയായി ഉയര്‍ന്നിരുന്നു. 2022ല്‍ തന്നെ എലിസബത്ത് രാജ്ഞിയേക്കാല്‍ സമ്പത്തില്‍ മുന്നിലായിരുന്നു സുനകും ഭാര്യയും. 3700 കോടിയായിരുന്നു ആ വര്‍ഷം ഇവരുടെ സമ്പത്ത്. അതേസമയം അക്ഷത മൂര്‍ത്തി ബാല്‍ഡ്വിന്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

1998 ല്‍ കാലിഫോര്‍ണിയയിലെ ക്ലെയര്‍മോണ്ട് മക്കെന കോളജില്‍ നിന്നാണ് ഇക്കണമോക്സിലും ഫ്രഞ്ചിലും അവര്‍ ബിരുദമെടുത്തത്. പിന്നീട് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎയും അക്ഷത സ്വന്തമാക്കിയിരുന്നു. അക്ഷത ഡിസൈന്‍സ് എന്ന ഫാഷന്‍ കമ്പനിയും നേരത്തെ അവര്‍ ആരംഭിച്ചിരുന്നു. അതുപോലെ ടെക് കമ്പനികളിലും അവര്‍ നിക്ഷേപിച്ചിരുന്നു.

അതിലൂടെ വലിയ സാമ്പത്തിക നേട്ടങ്ങള്‍ അക്ഷത സ്വന്തമാക്കിയിരുന്നു. അതേസമയം ഗോപി ഹിന്ദുജയാണ് ബ്രിട്ടനിലെ ഏറ്റവും സമ്പത്തുള്ള വ്യക്തി, 3,72000 കോടിയാണ് ഗോപി ഹിന്ദുജയുടെ ആസ്തി. എട്ടാം സ്ഥാനത്ത് ലക്ഷ്മി മിത്തലുണ്ട്. 1,49000 കോടിയാണ് മിത്തലിന്റെയും കുടുംബത്തിന്റെയും ആസ്തി.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam