കൊളംബോ: ഇന്‍വോയ്സുകളിലും ഒപ്പുകളിലും വ്യാജരേഖ ചമച്ച് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ഇന്ത്യന്‍ ജീവനക്കാര്‍ക്കെതിരെ നിയമനടപടിയുമായി ശ്രീലങ്കന്‍ എയര്‍ലൈന്‍സ്. ചെന്നൈ ഓഫീസിലെ ധനകാര്യ വകുപ്പില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ജീവനക്കാര്‍ ചേര്‍ന്ന് 2.2 കോടി രൂപയുടെ ഫണ്ട് ദുരുപയോഗം ചെയ്തതായാണ് എയര്‍ലൈന്‍ വ്യക്തമാക്കുന്നത്.
ചെന്നൈ ഓഫീസിലെ ജീവനക്കാര്‍ ഇന്‍വോയ്സുകള്‍, പേമെന്റ് വിശദാംശങ്ങള്‍, ഒപ്പുകള്‍ എന്നിവയില്‍ വഞ്ചനാപരമായ മാറ്റങ്ങള്‍ വരുത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് ശ്രീലങ്കന്‍ ഫ്‌ലാഗ് കാരിയര്‍ ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. തട്ടിപ്പ് നടന്ന കാലയളവ് കൃത്യമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, തുക തിരിച്ചുപിടിക്കാനായി ഇന്ത്യന്‍ നിയമ നിര്‍വ്വഹണ ഏജന്‍സികളെ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ബന്ധപ്പെട്ടിട്ടുണ്ട്.
ഇമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് യുഎഇയിലെ ഒരു സേവന ദാതാവിന് തെറ്റായ രീതിയില്‍ പണം കൈമാറിയ മറ്റൊരു സംഭവവും എയര്‍ലൈന്‍ പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
