ഇസ്ലാമാബാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷം പാകിസ്ഥാന്റെ ദുര്‍ബലമായ സാമ്പത്തിക സ്ഥിതിയെ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുന്നതായി റിപ്പോര്‍ട്ട്. ആഗോള എണ്ണവില ഉയരുന്നത് രാജ്യത്തെ പണപ്പെരുപ്പത്തിലേക്കും സപ്ലൈ ചെയിന്‍ തടസ്സങ്ങളിലേക്കും നയിക്കുമെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
2026 സാമ്പത്തിക വര്‍ഷത്തില്‍ പാകിസ്ഥാനിലെ പണപ്പെരുപ്പം ശരാശരി 9 മുതല്‍ 10 ശതമാനം വരെയാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധരുടെ പ്രവചനം. എണ്ണവില ബാരലിന് 100 ഡോളര്‍ എന്ന നിരക്കില്‍ തുടര്‍ന്നാല്‍ 2026 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ പണപ്പെരുപ്പം 11 ശതമാനം കടന്നേക്കാം. ഓരോ 10 ഡോളര്‍ എണ്ണ വില വര്‍ധനവിനും പണപ്പെരുപ്പ ഭാരത്തില്‍ ഏകദേശം 50 ബേസിസ് പോയിന്റിന്റെ വര്‍ധനവ് ഉണ്ടാകും. എണ്ണ വില 120 ഡോളറിലേക്ക് എത്തുകയാണെങ്കില്‍ പലിശ നിരക്ക് കുത്തനെ ഉയര്‍ത്താന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍ നിര്‍ബന്ധിതമാകും.
വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ കാരണം 2027 സാമ്പത്തിക വര്‍ഷത്തിലെ പാകിസ്ഥാന്റെ ജിഡിപി വളര്‍ച്ചാ നിരക്ക് മുന്‍പ് കണക്കാക്കിയ 4 ശതമാനത്തില്‍ നിന്ന് 2.5-3.0 ശതമാനമായി കുറച്ചു. വ്യവസായ മേഖലയില്‍ സ്തംഭനാവസ്ഥ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇതിലൂടെ ലഭിക്കുന്ന വളര്‍ച്ച വെറും ഒരു ശതമാനത്തിലേക്ക് താഴ്‌ന്നേക്കാമെന്നും വിലയിരുത്തപ്പെടുന്നു. ഇറക്കുമതിയില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മി 8 ബില്യണ്‍ ഡോളറില്‍ അധികമാകും. ഇത് പാകിസ്താന്റെ വിദേശനാണ്യ കരുതല്‍ ശേഖരത്തെ കൂടുതല്‍ ദുര്‍ബലമാക്കും.
ഊര്‍ജ്ജ ആവശ്യങ്ങളുടെ 85 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്നതാണ് പാകിസ്ഥാന്റെ സാമ്പത്തിക സുരക്ഷയെ അപകടത്തിലാക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ സമാധാനപരമായ ഒരു പരിഹാരം ഉണ്ടായാല്‍ മാത്രമേ ഈ സാമ്പത്തിക സമ്മര്‍ദ്ദത്തില്‍ നിന്ന് പാകിസ്ഥാന് കരകയറാന്‍ സാധിക്കൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
