വേൾഡ് മലയാളി കൗൺസിൽ (WMC) 30 -ാം വാർഷികം ആഘോഷിക്കുന്നു

JULY 28, 2025, 10:11 PM

ഡാളസ്:1995 ജൂലൈയിൽ ന്യൂജേഴ്‌സിയിൽ സ്ഥാപിതമായ WMC, ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ 30 വർഷമായി പ്രവർത്തിക്കുന്നു. ഗാർലൻഡിലെ കിയ ഓഡിറ്റോറിയത്തിൽ നടന്ന പത്രസമ്മേളനത്തിൽ, സംഘടനയുടെ നാഴികക്കല്ലുകളും ഭാവി പരിപാടികളും വിശദീകരിച്ചു.

30 വർഷത്തെ പ്രയാണം : 1995ൽ ന്യൂജേഴ്‌സിയിൽ ആരംഭിച്ച വേൾഡ് മലയാളി കൗൺസിൽ, കൊച്ചി, ഡാളസ്, ജർമ്മനി, ബഹറിൻ, സിംഗപ്പൂർ, ഖത്തർ, ശ്രീലങ്ക, കേരളം എന്നിവിടങ്ങളിലായി ഇതുവരെ 14 ആഗോള സമ്മേളനങ്ങൾ വിജയകരമായി സംഘടിപ്പിച്ചു.

അടുത്ത ആഗോള സമ്മേളനം: WMCയുടെ 15 -ാമത് ആഗോള സമ്മേളനം 2026 ഓഗസ്റ്റിൽ ഡാളസിൽ നടക്കും.

vachakam
vachakam
vachakam

കാരുണ്യ പ്രവർത്തനങ്ങൾ: WMC ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നു.

പത്തനാപുരം ഗാന്ധിജി ഭവനിൽ 25 നിർധനരായ യുവതിയുവാക്കളുടെ വിവാഹം ഫിലാഡൽഫിയ പ്രോവിൻസിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2ന് നടത്തും.

പുനലൂർ ജില്ലാ ആശുപത്രിക്ക് 25 ടിവി മോണിറ്ററുകൾ നൽകി.

vachakam
vachakam
vachakam

കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂടെയുള്ളവർക്കും സൗജന്യ താമസസൗകര്യവും ഭക്ഷണവും ഒരുക്കി.

വയനാട് ദുരന്തത്തിൽപ്പെട്ടവർക്കായി 25 വീടുകൾ സ്‌പോൺസർ ചെയ്തു.

നൂറു കുട്ടികൾക്ക് സ്‌കോളർഷിപ്പ് നൽകി, അമേരിക്കൻ റീജിയൻ നാട്ടിൽ 14 വീടുകൾ നിർമ്മിച്ച് നൽകി.

vachakam
vachakam
vachakam

നേതൃത്വം: മുൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ. ശേഷൻ ചെയർമാനായിരുന്ന WMCയെ കെ.പി.പി. നമ്പൂതിരി, ലേഖ ശ്രീനിവാസൻ, ഡോ. ഇ.സി.ജി. സുദർശൻ, ഡോ. ബാബു പോൾ, ആൻഡ്രു പാപ്പച്ചൻ, സോമൻ ബേബി, ജോളി തടത്തിൽ, ഡോ. ഇബ്രാഹിം ഹാജി, ഗോപാലപിള്ള, ജോൺ മത്തായി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ നയിച്ചിട്ടുണ്ട്. നിലവിൽ, ഗോപാലപിള്ള (ചെയർമാൻ), ജോൺ മത്തായി (പ്രസിഡന്റ്), ക്രിസ്റ്റഫർ വർഗീസ് (ജനറൽ സെക്രട്ടറി), ശശികുമാർ നായർ (ട്രഷറർ) എന്നിവരടങ്ങുന്ന ഭരണസമിതിയാണ് WMCയെ നയിക്കുന്നത്.

വ്യാപകമായ സാന്നിധ്യം: WMCക്ക് ആറ് റീജിയണുകളിലായി 60ഓളം പ്രോവിൻസുകളുണ്ട്. വിമൻസ് ഫോറം, യൂത്ത് ഫോറം, ഹെൽത്ത് & മെഡിക്കൽ ഫോറം, എൻആർകെ ഫോറം, എജുക്കേഷൻ ഫോറം, ആർട്‌സ് & കൾച്ചർ ഫോറം തുടങ്ങിയ പോഷക സംഘടനകളും സജീവമാണ്.

നിയമപരമായ മുന്നറിയിപ്പ്: വേൾഡ് മലയാളി കൗൺസിൽ എന്ന പേരും ലോഗോയും അമേരിക്ക, യൂറോപ്പ്, യുകെ, ഒമാൻ, യുഎഇ, സിംഗപ്പൂർ, റഷ്യ, കാനഡ, ഫിലിപ്പീൻസ്, ആഫ്രിക്ക, ഓസ്‌ട്രേലിയ, മെക്‌സിക്കോ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ ട്രേഡ്മാർക്ക് രജിസ്‌ട്രേഷൻ നേടിയിട്ടുണ്ട്. ഈ പേരും ലോഗോയും അനധികൃതമായി ഉപയോഗിക്കുന്നത് നിയമപരമായി ശിക്ഷാർഹമാണെന്നും പത്രസമ്മേളനത്തിൽ ഓർമ്മിപ്പിച്ചു.

പത്രസമ്മേളനത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രതിനിധിയും കൈരളി ചാനൽ ഡയറക്ടറുമായ ജോസ് പ്ലാക്കാട്, ഡി മലയാളിയെ പ്രതിനിധീകരിച്ച് പി.പി. ചെറിയാൻ, സണ്ണി മാളിയേക്കൽ (പ്രസ് ക്ലബ് പ്രസിഡന്റ്) എന്നിവർ പങ്കെടുത്തു.

സണ്ണി മാളിയേക്കൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam