ഗാർലൻഡിൽ വനിതാ സമ്മേളനം മാർച്ച് 21ന്, മുഖ്യപ്രഭാഷക ബെറ്റ്‌സി തോമസ്

MARCH 12, 2026, 5:25 AM

ഗാർലാൻഡ് (ഡാളസ് ) : മൗണ്ട് സീനായ് ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ ഗാർലൻഡിൽ വനിതാ സമ്മേളനം സംഘടിപ്പിക്കുന്നു. 2026 മാർച്ച് 21ന് രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ 5313 Robin Road, Garland, Texas എന്ന വിലാസത്തിലുള്ള സഭയിൽ സമ്മേളനം നടക്കും.

'ചെറിയ കാര്യങ്ങളുടെ ദിവസത്തെ നിരസിച്ചവൻ ആര്?' എന്ന സന്ദേശം അടിസ്ഥാനമാക്കി Book of Zechariah 4:10 വചനത്തെ ആസ്പദമാക്കി ആത്മീയ സന്ദേശങ്ങൾ പങ്കുവെക്കുന്നതായിരിക്കും.

സമ്മേളനത്തിൽ മുഖ്യപ്രഭാഷകയായി സിസ്റ്റർ ബെറ്റ്‌സി തോമസ് പങ്കെടുക്കും. സമ്മേളനത്തിന്റെ കോർഡനേറ്ററായി സിസ്റ്റർ സുധാ വിൽഫ്രെഡ് പ്രവർത്തിക്കുന്നു. സിസ്റ്റർ സുജാ മാത്യു സമ്മേളനത്തിന്റെ കൺവീനറാണ്. ആരാധനയ്ക്ക് MSCOG Choir നേതൃത്വം നൽകും.

vachakam
vachakam
vachakam

ആത്മീയ ഉണർവ്വിനും സഹവാസത്തിനുമായി വനിതകളെ സമ്മേളനത്തിൽ പങ്കെടുക്കാൻ സംഘാടകർ ക്ഷണിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: സിസ്റ്റർ സുജാ മാത്യു 469 -360 -5742, സിസ്റ്റർ സുധാ വിൽഫ്രെഡ് 972-834 -4646.

പ്രസാദ് തീയാടിക്കൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam