തൃശിവപേരൂരിന്റെ സാംസ്‌കാരിക പൈതൃകവുമായി, കെ.എച്ച്.എൻ.എ 2025-27 പ്രസിഡന്റ് സ്ഥാനത്തേക്ക് ആതിര സ്വയം സമർപ്പിക്കാൻ തയ്യാറാവുമ്പോൾ, അമേരിക്കയിലെ സനാതന സമൂഹം അതിനെ ഏറെ പ്രതീക്ഷകളോടെയാണ് നോക്കിക്കാണുന്നത്.കേരളത്തിൽ ജനിച്ച് മലയാള സംസ്‌കാരവുമായി അടുത്തിടപഴകിയ ബാല്യവും, പരമ്പരാഗതമായി നേടിയെടുത്ത മൂല്യങ്ങൾക്ക് ഒട്ടും കോട്ടം വരാത്തതും, സ്വാർത്ഥചിന്തകളെ സ്വാധീനിക്കാൻ ഇടയില്ലാത്ത സാമൂഹിക സന്നദ്ധതയും, തുടർന്ന് മലയാളിയുടെ ഹൃദയസ്പന്ദനം തിരിച്ചറിഞ്ഞു കൊണ്ടുള്ള സാമൂഹ്യപ്രവർത്തനവും കൂടിയാകുമ്പോൾ 'വസുദേവ കുടുംബകത്തിന്' നോർത്ത് അമേരിക്കയിൽ മലയാളി തനിമയുടെ ഗൃഹാന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു!
യാദൃശ്ചികമായല്ല ആതിര ഈ ഉത്തരവാദിത്വത്തിലേക്ക് എത്തിപ്പെടുന്നത്. ഇതിനോടകം തന്നെ ചെറുതും വലുതുമായ നിരവധി സാമൂഹ്യപ്രവർത്തനങ്ങൾക്കിലൂടെ തന്റെ കഴിവും കടമയും തെളിയിച്ചിട്ടുള്ള, കറകളഞ്ഞ വ്യക്തിത്വമാണ് ആതിരയുടെത്. ഒട്ടേറെ സ്‌നേഹ വാത്സല്യങ്ങൾക്ക് പാത്രമാവുമ്പോഴും, സമൂഹത്തിന്റെ വലിയൊരു ഉത്തരവാദിത്വം ഏറ്റെടുക്കാൻ അവർ തയ്യാറാവുകയായിരുന്നു. കെ.എച്ച്.എൻ.എ ഒരു ഭരണ സംവിധാനമോ രാഷ്ട്രീയ നിലപാടിനും മാത്രമായി ഒതുങ്ങി നിൽക്കാനുള്ളതല്ലെന്ന് കൂടി തെളിയിക്കുന്ന ഒരു ഇലക്ഷനായിരിക്കും അറ്റ്‌ലാന്റിക് സിറ്റി സാക്ഷ്യം വഹിക്കാൻ പോകുന്നത്.
ഹിന്ദുത്വം ഒരു ജീവിതരീതിയായി നിലനിൽക്കുമ്പോൾ, അതിന്റെ സ്വാഭാവികത നഷ്ടപ്പെടുത്താതെ, പുതിയൊരു ഗവേഷണാത്മക സമീപനം സ്വീകരിക്കാതെ, ആധുനിക ലോകത്തിനായി അതിനെ അനുയോജ്യമായി ഉപയോഗിക്കാൻ, ആ വാത്സല്യം പുതുതലമുറയിലേക്ക് എത്തിക്കാനുള്ള ഒരു അമ്മ മനസ്സിനുള്ള കഴിവിനെ ആരാണ് സംശയിക്കുന്നത്?
ഹിന്ദുവിന്റെയും കെ.എച്ച്.എൻ.എയുടെയും കർമ്മപഥത്തിൽ നിന്ന് ഒരിക്കലും വ്യതിചലിക്കാതെ സധൈര്യം മുന്നേറുന്ന ഈ പ്രസിഡന്റ് നോമിനി, ഒരു നല്ല നാളെയ്ക്കായി തന്റെ രണ്ട് വർഷത്തെ സമയവും പൂർണമായി സമർപ്പിക്കാൻ തയ്യാറാവുമ്പോൾ, 'മാവേലി നാട് വാണീടും കാലം, മനുഷ്യരെല്ലാവരും ഒന്നുപോലെ' എന്ന വചനം മനസ്സിലേറ്റി നടക്കുന്ന യാഥാസ്ഥിതിക മലയാളി സമൂഹം വലിയ പ്രതീക്ഷകളോടെയാണ് ഇത് നോക്കിക്കാണുന്നത്.
കെ.എച്ച്.എൻ.എ 2025 കൺവെൻഷൻ ഓഗസ്റ്റ് 17, 18, 19 തീയതികളിൽ, യുഎസ്എയിലെ അറ്റ്‌ലാന്റിക് സിറ്റിയിൽ വെച്ച് നടക്കുന്നു. അവിടെവച്ചാണ്, 2025-2027 കെ.എച്ച്.എൻ.എയുടെ പുതിയ ഭാരവാഹികളെ കണ്ടെത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്