ഫ്രാൻസ് പ്രസിഡന്റ് മാക്രോൺ യു.എൻ ജനറൽ അസംബ്ലിയിൽ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇതിനെതിരെ പ്രതികരിച്ചു. “പലസ്തീനെ അംഗീകരിക്കുന്നത് ഹമാസിന്റെ ഭീകരാക്രമണങ്ങൾക്ക് പ്രതിഫലമാണ്. ഇത് സമാധാനത്തെ വൈകിപ്പിക്കും” എന്നാണ് ട്രംപ് രൂക്ഷമായി പ്രതികരിച്ചത്.
അതേസമയം യു.എൻ വേദിയിൽ ഉണ്ടായ രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കു പിന്നാലെ പുറത്തും, നഗരത്തിലെ തെരുവിലുമാണ് ഇരുവരുടെയും മത്സരം ശ്രദ്ധേയമായത്. ട്രംപിന്റെ മോട്ടോർകേഡ് കടന്നുപോകുന്നതിനിടെ, ന്യൂയോർക്ക് പോലീസ് റോഡ് മുഴുവൻ ബ്ലോക്ക് ചെയ്തു. അതോടെ മാക്രോൺ ക്രോസ്‌വാക്കിൽ കുടുങ്ങി. “സോറി പ്രസിഡന്റ്, എല്ലാം ബ്ലോക്ക് ചെയ്‌തിരിക്കുന്നു. മോട്ടോർകേഡ് കടന്നുപോകുകയാണ്” എന്നാണ് മക്രോണിനോട് പോലീസ് ഓഫീസർ പറഞ്ഞത്. എന്നാൽ അപ്പോൾ “നിങ്ങൾക്കു കാണാനാവുന്നില്ലെങ്കിൽ, എനിക്ക് വഴിയൊന്നു വിടൂ” എന്നാണ് അസ്വസ്ഥനായി കൊണ്ട് മാക്രോൺ മറുപടി നൽകിയത്.
അതേസമയം റോഡ് തുറക്കാതെ വന്നപ്പോൾ മാക്രോൺ നേരിട്ട് ട്രംപിനെ വിളിച്ചു. ഓൺലൈൻ വൈറലായ വീഡിയോ പ്രകാരം “ഗെസ് വാട്ട്, ഞാൻ ഇവിടെ തെരുവിൽ നിൽക്കുകയാണ്… എല്ലാം സ്തംഭിച്ചിരിക്കുകയാണ്, കാരണം നിങ്ങൾ കടന്നുപോവുകയാണ്” എന്നാണ് അദ്ദേഹം ഫോണിൽ പറഞ്ഞത്. ഫോൺ വിളിക്ക് പിന്നാലെ വഴി തുറന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
