ഷിക്കാഗോ സോഷ്യൽ ക്ലബ് വടംവലി ഉദ്ഘാടകൻ വി.കെ. ശ്രീകണ്ഠൻ എം.പി. സോഷ്യൽ ക്ലബ് സന്ദർശിച്ചു

SEPTEMBER 4, 2026, 12:03 AM

ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ ഉദ്ഘാടകനായ പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠൻ സോഷ്യൽ ക്ലബ് സന്ദർശിച്ചു.

വടംവലി മത്സരത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി സോഷ്യൽ ക്ലബ് ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ പങ്കെടുത്ത അദ്ദേഹം, സംഘാടകർ ഒരുക്കിയിരിക്കുന്ന വിപുലമായ ക്രമീകരണങ്ങളെ അഭിനന്ദിച്ചു.

കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി ഷിക്കാഗോ സോഷ്യൽ ക്ലബ് വിജയകരമായി സംഘടിപ്പിച്ചുവരുന്ന അന്താരാഷ്ട്ര വടംവലി മാമാങ്കം നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിനും ലോകമെമ്പാടുമുള്ള മലയാളികൾക്കും അഭിമാനകരമായ ഒരു കായികോത്സവമായി മാറിയിരിക്കുകയാണെന്ന് വി.കെ. ശ്രീകണ്ഠൻ പറഞ്ഞു.

vachakam
vachakam
vachakam


നോർത്ത് അമേരിക്കയിൽ ഇത്രയും വലിയ രീതിയിൽ സംഘടിപ്പിക്കുന്ന മലയാളികളുടെ കായിക മാമാങ്കത്തിൽ പങ്കെടുക്കാനും ഉദ്ഘാടകനാകാനും സാധിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗത്തിൽ ഷിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ വി.കെ. ശ്രീകണ്ഠൻ എം.പി.യെ സ്വാഗതം ചെയ്തു. ക്ലബ് ഭാരവാഹികളും വടംവലി കമ്മിറ്റി അംഗങ്ങളും പരിപാടിയുടെ ഒരുക്കങ്ങളും ക്രമീകരണങ്ങളും വിശദീകരിച്ചു.

vachakam
vachakam
vachakam

അനിൽ മറ്റത്തിക്കുന്നേൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam