ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിലെ ഈസ്റ്റ് ഹോളിവുഡിലുള്ള സാന്താ മോണിക്ക ബൊളിവാര്‍ഡില്‍ ഒരു വാഹനം ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി 20 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 8-10 ആളുകളുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുണ്ട്.
സംഭവം പ്രദേശത്ത് വ്യാപകമായ പരിഭ്രാന്തി സൃഷ്ടിച്ചു. അപകടത്തെക്കുറിച്ച് അധികൃതര്‍ സ്ഥിരീകരിച്ചെങ്കിലും ഡ്രൈവറെക്കുറിച്ചോ സംഭവത്തിന്റെ കാരണത്തെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്