2028-ലെ 'ഡ്രീം ടീം' സഖ്യം; അഭ്യൂഹങ്ങൾ തള്ളി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്

MAY 13, 2026, 10:30 PM

വാഷിംഗ്ടൺ: 2028  പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി ചേർന്ന് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്.

മാർക്കോ റൂബിയോ മികച്ച സുഹൃത്താണെന്നും എന്നാൽ ഇപ്പോൾ നിലവിലെ ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും വാൻസ് വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് വാൻസ് നിലപാട് വ്യക്തമാക്കിയത്.

നേരത്തെ, ഡൊണാൾഡ് ട്രംപ് വാൻസിനെയും റൂബിയോയെയും ഒരു 'ഡ്രീം ടീം' എന്ന് വിശേഷിപ്പിക്കുകയും 2028-ലെ മികച്ച സഖ്യമായി ഇവരെ ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു. എന്നാൽ, നിലവിൽ ലഭിച്ച സ്ഥാനത്ത് ഒന്നര വർഷം പോലും പൂർത്തിയാക്കാതെ അടുത്ത പദവിക്കായി ചരടുവലിക്കുന്നത് ശരിയല്ലെന്ന് വാൻസ് പറഞ്ഞു. ട്രംപ് ചൈന സന്ദർശനത്തിലായതിനാൽ വൈറ്റ് ഹൗസിന്റെ താൽക്കാലിക ചുമതല വഹിക്കുന്നതിനിടെയാണ് വാൻസിന്റെ ഈ പ്രതികരണം.

vachakam
vachakam
vachakam

താനും റൂബിയോയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന മാധ്യമ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും വാൻസ് കൂട്ടിച്ചേർത്തു. വൈറ്റ് ഹൗസ് ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ അഴിമതിയും ധൂർത്തും ഇല്ലാതാക്കാനുള്ള പദ്ധതികളിലാണ് താൻ ഇപ്പോൾ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ തമാശ കലർന്ന പരാമർശങ്ങളെ രാഷ്ട്രീയമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam