വാഷിംഗ്ടണ്‍: വെടിനിര്‍ത്തലിനിടെ അമേരിക്കയുടെ പടക്കപ്പല്‍ വ്യൂഹം യുഎസ്എസ് ജോര്‍ജ് ഡബ്ല്യു ബുഷ് പശ്ചിമേഷ്യയില്‍ എത്തി. ഇതോടെ ഈ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്ന കൂറ്റന്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകളുടെ എണ്ണം മൂന്നായി. യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ക്ക് രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മൂന്നാമത്തെ വിമാനവാഹിനിക്കപ്പലിന്റെ വിന്യാസം.
ഏപ്രില്‍ 23 ന് വിമാനവാഹിനിക്കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പരിധിയില്‍ എത്തിയതായി സൈന്യം സ്ഥിരീകരിച്ചിരുന്നു. യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് ചെങ്കടലിലും, യുഎസ്എസ് എബ്രഹാം ലിങ്കണ്‍ മേഖലയിലെ മറ്റ് ഭാഗങ്ങളിലുമായി നിലവില്‍ പട്രോളിംഗ് നടത്തുന്നുണ്ട്. ഈ യുദ്ധക്കപ്പലുകള്‍ക്കൊപ്പം പിന്തുണയ്ക്കായി മറ്റ് നിരവധി സായുധ കപ്പലുകളും മേഖലയിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
