ഗര്‍ഭച്ഛിദ്ര ഗുളിക സുരക്ഷിതമോ? കേസ് യുഎസ് സുപ്രീം കോടതിയില്‍

MARCH 28, 2024, 8:47 AM

ന്യൂയോര്‍ക്ക്: ഗര്‍ഭച്ഛിദ്ര ഗുളിക സുരക്ഷിതമാണോ എന്ന കേസില്‍ യുഎസ് സുപ്രീം കോടതി വീണ്ടും വാദം കേള്‍ക്കുന്നു. 2022 ജൂണില്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള ദേശീയ അവകാശം അവസാനിപ്പിച്ചതിന് ശേഷം അമേരിക്കയുടെ പരമോന്നത കോടതിയുടെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഗര്‍ഭച്ഛിദ്ര കേസാണിത്. ഫലം ദശലക്ഷക്കണക്കിന് ആളുകളുടെ ഗര്‍ഭഛിദ്രത്തെ ബാധിച്ചേക്കാം.

മരുന്നിന് ലഭിച്ച ഫെഡറല്‍ അംഗീകാരത്തിന് വെല്ലുവിളിയാണോ ഇത് എന്ന് കോടതിയിലെ നിരവധി അംഗങ്ങള്‍ ചോദ്യം ഉന്നയിച്ചു. 2016 മുതല്‍ മൈഫെപ്രിസ്റ്റോണിന്റെ ഉപയോഗത്തിനുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതാക്കാന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) എടുത്ത തീരുമാനങ്ങളെ കേന്ദ്രീകരിച്ചാണ് പുതിയ കേസ്.

അലയന്‍സ് ഫോര്‍ ഹിപ്പോക്രാറ്റിക് മെഡിസിന്‍, ഗര്‍ഭച്ഛിദ്ര വിരുദ്ധ ഡോക്ടര്‍മാരുടെയും ആക്ടിവിസ്റ്റുകളുടെയും ഒരു കൂട്ടായ്മ മരുന്ന് സുരക്ഷിതമല്ലെന്നും ഫെഡറല്‍ ഏജന്‍സി അനുചിതമായി ഇതിലേക്കുള്ള പ്രവേശനം വിപുലീകരിച്ചുവെന്നും ആരോപിച്ച് 2022 നവംബറില്‍ ഒരു കേസ് ഫയല്‍ ചെയ്തിരുന്നു. അതേസമയം 2000 ല്‍ എഫ്ഡിഎ  ആദ്യമായി അംഗീകരിച്ച മൈഫെപ്രിസ്റ്റോണ്‍ സുരക്ഷിതമാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

എന്നാല്‍ ഗര്‍ഭധാരണം അവസാനിപ്പിക്കാന്‍ മൈഫെപ്രിസ്റ്റോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് അതുമൂലം ദോഷം സംഭവിക്കുമെന്ന് മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് വാദിച്ചു. അത് തങ്ങളുടെ മതവിശ്വാസങ്ങള്‍ക്ക് വിരുദ്ധമാകുമെന്നും അവര്‍ പറഞ്ഞു. അതേസമയം എഫ്ഡിഎയുടെ തീരുമാനങ്ങള്‍ തങ്ങളെ നേരിട്ട് ദോഷകരമായി ബാധിച്ചതായി കാണിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയില്ലെന്ന് യുഎസ് സോളിസിറ്റര്‍ ജനറല്‍ എലിസബത്ത് പ്രെലോഗര്‍ കോടതിയെ അറിയിച്ചു.

ഗര്‍ഭച്ഛിദ്ര വിരുദ്ധ ഗ്രൂപ്പിന് അനുകൂലമായ വിധി മരുന്ന് വികസിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള ഫെഡറല്‍ സംവിധാനത്തെ ഗുരുതരമായി തടസ്സപ്പെടുത്തുമെന്നും രാജ്യത്ത് ഉടനീളമുള്ള സ്ത്രീകള്‍ക്ക് ഗുരുതരമായ ദോഷം വരുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പല ജഡ്ജിമാരും ഈ കേസിന്റെ അടിസ്ഥാനം സംശയാസ്പദമാണെന്ന് കണ്ടെത്തി. മുന്‍കാലങ്ങളില്‍ ഗര്‍ഭച്ഛിദ്ര വിരുദ്ധ വാദികള്‍ക്ക് അനുകൂലമായി വിധി പറഞ്ഞ യാഥാസ്ഥിതിക ജസ്റ്റിസുമാരില്‍ ചിലര്‍ പോലും ചട്ടം മാറ്റം മൂലം ഡോക്ടര്‍മാര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടോ എന്ന് ചോദ്യം ഉന്നയിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam