പശ്ചിമേഷ്യയിൽ യുദ്ധഭീതി: സൗദിയിൽ നിന്ന് ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് അമേരിക്ക

MARCH 8, 2026, 10:27 PM

റിയാദ്: പശ്ചിമേഷ്യയിൽ ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലുള്ള തങ്ങളുടെ പൗരന്മാരോടും നയതന്ത്ര ഉദ്യോഗസ്ഥരോടും അടിയന്തരമായി മടങ്ങാൻ അമേരിക്ക നിർദ്ദേശം നൽകി.

അവശ്യ സേവന വിഭാഗത്തിൽ ഒഴികെയുള്ള ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഉടൻ രാജ്യം വിടണമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്. മേഖലയിൽ വർദ്ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികൾ മുൻനിർത്തിയാണ് ഈ അസാധാരണ നടപടി.

ഇസ്രായേൽ-യുഎസ് സഖ്യത്തിന്റെ നീക്കങ്ങൾക്ക് മറുപടിയായി ഗൾഫ് രാഷ്ട്രങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ തിരിച്ചടി ശക്തമാക്കിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ ദിവസങ്ങളിൽ സൗദിക്ക് നേരെ ഇറാൻ നടത്തിയ ശക്തമായ ആക്രമണങ്ങൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി.

vachakam
vachakam
vachakam

ഫെബ്രുവരി 28-ന് പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് അമേരിക്ക ഇത്തരമൊരു സുരക്ഷാ മുൻകരുതൽ സ്വീകരിക്കുന്നത്. ഇതിനിടെ, ഇറാനിൽ പരമോന്നത നേതാവായി മുജ്തബയെ തിരഞ്ഞെടുത്ത വാർത്തകളും പുറത്തുവരുന്നുണ്ട്.

സൈനിക കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ അമേരിക്കയെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം സൗദിയിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു യുഎസ് സൈനികൻ കൂടി മരണമടഞ്ഞു. ഇതോടെ ഈ സംഘർഷത്തിൽ ജീവൻ നഷ്ടപ്പെട്ട അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം ഏഴായി ഉയർന്നു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കുവൈത്തിലുണ്ടായ ഇറാൻ ആക്രമണത്തിൽ ആറ് യുഎസ് സൈനികർ കൊല്ലപ്പെട്ടിരുന്നു. സംഘർഷം പടരുന്ന പശ്ചാത്തലത്തിൽ ഇതിനോടകം 52,137 ഇന്ത്യക്കാർ മേഖലയിൽ നിന്ന് സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam