വാഷിംഗ്ടണ്‍: അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അടച്ചുപൂട്ടല്‍ അവസാനിപ്പിക്കാനുള്ള അവസാന കടമ്പയും കടന്നു. ഇത് സംബന്ധിച്ച ബില്‍ ജനപ്രതിനിധി സഭയും വോട്ടിനിട്ട് അംഗീകരിച്ചു.
അമേരിക്കന്‍ സമയം രാത്രി വൈകി നടന്ന വോട്ടെടുപ്പിലാണ് നിയമനിര്‍മാണം പാസായത്. 209 നെതിരേ 222 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ആറു ഡമോക്രാറ്റുകൾ ബില്ലിന് അനുകൂലമായി വോട്ടുചെയ്തു.
ഇനി പ്രസിഡന്റ് ട്രംപ് ബില്ലില്‍ ഒപ്പുവയ്ക്കുന്നതോടെ കഴിഞ്ഞ 43 ദിവസം നിലനിന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമാകും.
തടസ്സപ്പെട്ട ഭക്ഷ്യസഹായം പുനരാരംഭിക്കുന്നതിനും ലക്ഷക്കണക്കിന് ഫെഡറൽ തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിനും തടസ്സപ്പെട്ട വ്യോമഗതാഗത നിയന്ത്രണ സംവിധാനം പുനരുജ്ജീവിപ്പിക്കുന്നതിനും ബിൽ വഴിയൊരുക്കും.
ബില്‍ പ്രകാരം ജനുവരി 30 വരെ സർക്കാർ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം നീട്ടും. ഒക്ടോബര്‍ ഒന്നിനായിരുന്നു അമേരിക്കയില്‍ അടച്ചുപൂട്ടല്‍ നടപ്പാക്കിക്കൊണ്ട് ഡോണള്‍ഡ് ട്രംപ് ഉത്തരവിറക്കിയത്. യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടല്‍ രാജ്യത്തെ പലമേഖലകളെയും ബാധിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
